Saturday, December 28, 2019

INTRODUCTION TO GOSPEL OF JOHN CHAPTER 14


ഇന്ന് ലോകത്തിനു വേണ്ടത് സമാധാനം. പതിനാലാം 
അദ്ധ്യായത്തിൽ യേശു നൽകുന്നതും അതാണ്  ആർക്കും 
തരാൻ കഴിയാത്ത ദൈവ സമാധാനം. ദൈവവചനത്തിൽ 
നമ്മൾ പരതിയാൽ ഉല്പത്തി പുസ്തകത്തിൽ  ഏഴാം  
അദ്ധ്യായത്തിൽ നോഹ ഭൂതലത്തിൽ വെള്ളം വറ്റിയോ 
എന്നറിവാൻ ഒരു പ്രാവിനെ വെളിയിൽ വിട്ടു.
 വൈകുന്നേരം അത് മടങ്ങി വന്നു. അതിന്റെ
വായിൽ അതാ ഒരു പച്ച ഒലിവില,ഭൂമിയിൽ വെള്ളം 
വറ്റി എന്ന് സമാധാനത്തിൻറെ സന്ദേശം അത് കൊണ്ടു 
വന്നു. ഇന്ന് മുഴു ലോകവും അംഗീകരിക്കുന്ന 
സമാധാനത്തിന്റെ (പ്രാവും ഒലിവിലയും)  പ്രതീകം !

പതിനാലാം അദ്ധ്യായത്തിൽ യേശു യഥാർത്ഥ 

സമാധാനത്തിന്റെ ചുരുളഴിക്കുന്നു. യേശുവിന്റെ
ഐഹിക ജീവതത്തിലെ  അനന്തര സംഭവങ്ങളിലൂടെ
(ക്രൂശ് മരണം, പുനരുത്ഥാനം, സ്വർഗ്ഗാരോഹണം )
തന്റെ ശിഷ്യന്മാരെ ഒരുക്കാനുള്ള നിർദേശങ്ങൾ
അടങ്ങിയിരിക്കുന്നു.ഇപ്പോൾ പിതാവിനെ പറ്റിയുള്ള 
അവരുടെ  കാഴ്‌ചപ്പാടുകൾ യേശുവിൽ കൂടി തുടരാൻ 
അവരോട് ആവശ്യപ്പെട്ടത് താനിരിക്കാൻ പോകുന്ന
സ്ഥലത്തു അവരെ കൂടി ആനയിക്കുവാൻ ഉദ്ദേശിച്ചു
കൊണ്ടാണ്.ഇത് തോമസ്  മനസിലാക്കിയിരുന്നില്ല . 
അപ്പോൾ യേശു തോമസിനോട് പറഞ്ഞത് ഞാൻ തന്നെ
വഴിയും സത്യവും ജീവനുമാകുന്നു എന്ന്.  

ഇന്ന് അനേകം ദൈവങ്ങൾ ഉണ്ടെങ്കിലും ആരും 

ഇത് പോലെ അവകാശപെട്ടിട്ടില്ല. വായനക്കാരാ ഇതാണ്
സത്യവഴി അത് തിരിച്ചറിഞ്ഞു ജീവിക്കാൻ നിങ്ങളെ
ക്ഷണിക്കുന്നു. എന്നെ കണ്ടിരിക്കുന്നവൻ പിതാവിനെ 
കണ്ടിരിക്കുന്നു എന്നാണ് യേശു അവകാശപെട്ടത്.
പിതാവിന്റെ  നാമം മഹത്വപെടേണ്ടതിനു, 
അവരുടെ ആവശ്യങ്ങൾ അവൻ  നിറവേറ്റിക്കൊടുക്കും. 

യേശുവിനെ സ്നേഹിക്കുന്നുവെങ്കിൽ അവന്റെ കല്പനകളെ 

അനുസരിക്കാൻ ശിഷ്യന്മാർക്ക്  ബാധ്യത ഉണ്ട്.അവരെ 
അനാഥരായി വിടുകയില്ല വീണ്ടും അവരുടെ അടുക്കൽ വരും 
അവരെ താനിരിക്കുന്നിടത്തു അവരെയും ഇരുത്തും. 
യേശു യൂദയോട് പറഞ്ഞത്, എന്നെ സ്നേഹിക്കുന്നവൻ 
എന്റെ വചനം പ്രമാണിക്കും എന്റെ പിതാവ് അവനെ
സ്നേഹിക്കും, പിതാവും പുത്രനും അവന്റെ
അവന്റെ അടുക്കൽ വന്നു അവനോട് കൂടെ വസിക്കും. 

യേശുവിന്റെ രണ്ടാം വരവ് വരെ തങ്ങളുടെ സമാധാനം 

കരുപിടിപ്പിക്കുവാൻ ഒരു കാര്യസ്ഥനെ അവരുടെ കൂടെ
ഇരിക്കുവാൻ അയയ്ക്കുന്നതാണ്. അതിനാൽ അവർക്കു
ലഭിക്കുന്ന പ്രയോജനങ്ങൾ  
1) യേശു പറഞ്ഞ വചനങ്ങൾ അവരെ  ഓർമ്മ പെടുത്തും   
2 ) ഉപദേശിച്ചു തരും  3) കൂടെ ഇരിക്കും വസിക്കും .











  

LESSON 57 GOSPEL OF JOHN CHAPTER 14 INTERACTIVE QUESTIONS

Tuesday, December 24, 2019

INTRODUCTION TO GOSPEL OF JOHN CHAPTER 15



പതിനഞ്ചാം അദ്ധ്യായത്തിൽ പിതാവ് തോട്ടക്കാരനും
മുന്തിരിവള്ളി യേശുവും.ശിഷ്യന്മാർ കൊമ്പുകളു
മാണ്.  ഫലം കായിക്കുന്നതു, കൊമ്പിന്റെ
ദൗത്യമായിരുന്നു.ഫലം ഉണ്ടാകുവാൻ കൊമ്പുകളെ
മുറിക്കണം. പക്ഷെ വള്ളിയിൽ  വസിക്കാതെ ഫലം
കായ്ക്കുവാൻ സാധ്യമല്ല. ഇത് ശിഷ്യന്മാരെ
പഠിപ്പിക്കുവാൻ യേശു ഉപയോഗിച്ച ഒരു ഉദാഹരണം
മാത്രം.

പിതാവ് പുത്രനെ സ്നേഹിച്ച പോലെ ശിഷ്യന്മാരും
അനോന്യം സ്നേഹിക്കണം. യേശുവിൽ വസിക്കുന്നവർ,
അവന്റെ കല്പനകളെ അനുസരിക്കും അവർ
സ്നേഹബന്ധം പുലർത്തും. വചനം ഗ്രഹിച്ചു വളരും
സ്‌നേഹിതന്മാർക്കു ജീവനെ കൊടുക്കുന്നതിൽ കൂടതൽ
മറ്റൊരു സ്നേഹമില്ല. ശിഷ്യന്മാർ ഇനി ദാസന്മാരല്ല മറിച്ചു
അവർ സ്നേഹിതരാണ്.

വളരെ ഫലം കായിക്കുന്നതിനാൽ പിതാവ് മഹത്വപെടും
പോയി ഫലംകായിക്കണം, അത് നിലനിൽക്കുന്നത്
ആയിരിക്കണ യേശുവിനെ നാമത്തിൽ അപേക്ഷിക്കുന്നത്
ഒക്കെയും ലഭിക്കും. യേശുവിന്റെ ശിഷ്യന്മാർക്കു
ഈ ലോകത്തിൽ ഉപദ്രവറും കഷ്ടവും ഉണ്ട്.

യേശുവിന്റെ ഉയിർപ്പിനു ശേഷം പരിശുദ്ധാത്മാവ്
കാര്യസ്ഥനായി ഇവിടെ വരും യേശുവിനെ കുറിച്ച്
സാക്ഷ്യം പറയും.ശിഷ്യന്മാർ യേശുവിന്റെ കൂടെ
ആയിരുന്നതിനാൽ അവർക്കും സാക്ഷ്യം
പറയുവാനുള്ള ഉത്തരവാദിത്വം ഉണ്ട്.










      
                   

Saturday, December 21, 2019

LESSON 63 GOSPEL OF JOHN CHAPTER 15 INTERACTIVE QUESTIONS QUICK RESPONSIVE ANSWERS

INTRODUCTION GOSPEL OF JOHN CHAPTER 16





യേശു മാളിക  മുറിയിൽ 





യേശുവിന്റെ ശിഷ്യന്മാർക്കു ലോകത്തിൽ കഷ്ടം
ഉണ്ടെന്നും പള്ളി ഭൃഷ്ടർ ആക്കുമെന്നും തങ്ങളെ
കൊല്ലുന്നവർ ദൈവത്തിനു വേണ്ടി വഴിപാട്
കഴിക്കുന്നു വെന്ന് വിചാരിക്കയും ചെയുന്ന
നാഴിക വരുന്നു എന്ന് അവരോട് പറഞ്ഞപ്പോൾ
അവർ നിശബ്ദരായി. യേശു അവരെ വിട്ട്
പിതാവിന്റെ അടുക്കൽ പോയില്ല എങ്കിൽ
കാര്യസ്ഥൻ  അവരുടെ അടുക്കൽ വരികയില്ല
എന്നും അത് അവർക്കു പ്രയോജനമെന്നും അവരെ
ബോധ്യപെടുത്തി  യേശു പിതാവിന്റെ അടുക്കൽ
പോകുന്നതിനാൽ വരാൻ പോകുന്ന കാര്യസ്ഥൻ
പാപത്തെ കുറിച്ചും ഇനിയും യേശുവിനെ അവർ
കാണാത്തതിനാൽ നീതിയെ കുറിച്ചും ഈ
ലോകത്തിന്റെ പ്രഭു വിധിക്കപ്പെട്ടിരിക്ക കൊണ്ട്
ന്യായവിധിയെ കുറിച്ചും അവരെ ബോധ്യപെടുത്തും
അവൻ നിങ്ങളെ  സകല സത്യത്തിലും വഴി നടത്തും
യേശു പറഞ്ഞത് അവൻ ആവർത്തിക്കും വരുവാനുള്ളത്
വെളിപ്പെടുത്തും.ഇപ്പോൾ ലോകം സന്തോഷിക്കും
നിങ്ങൾ ദുഖിക്കും,എന്നാൽ നിങ്ങളുടെ ദുഃഖം
സന്തോഷമായി തീരും.തീരാത്ത സന്തോഷം. ആർക്കും
എടുത്ത കളയുവാൻ കഴിയുകയില്ല.യേശുവിനെ പിതാവ്
അയച്ചതെന്നും ശിഷ്യന്മാർ അവനെ സ്നേഹിക്കുന്നുവെന്നത്
കൊണ്ട് യേശുവിന്റെ നാമത്തിൽ ചോദിക്കുന്നത്
പിതാവ് അവർക്കു കൊടുക്കും നേരെത്തെ ഗുപ്‌തമായി
സംസാരിച്ചെങ്കിൽ ഇനിയും ഉള്ളതു പോലെ
പറയുമെന്നും അവരോട് പറഞ്ഞു..എന്നാൽ
താമസിയാതെ അവർ തന്നെ വിട്ടു ഓടി പോകുമെന്നും
എന്നാൽ പിതാവ് തന്നോട് കൂടെ ഉള്ളതിനാൽ താൻ
തനിയെ അല്ലെന്നും താൻ ലോകത്തെ ജയിച്ചതിനാൽ
അവർ സമാധാനത്തോടെ ഇരിക്കാനും കല്പിച്ചു.




പഠന കുറിപ്പ് : പാപം - ദൈവം ഉദ്ദേശിക്കുന്ന ലക്ഷ്യ 

പ്രാപ്തി നേടാൻ  കഴിയ്യാത്തതും  യേശുക്രിസ്തുവിൽ വിശ്വസിക്കാത്തതും 
നീതി -  ദൈവത്തെ കുറിച്ചുള്ള ഒരു ഗുണവിശേഷം, 
മാനുഷികമായി പറഞ്ഞാൽ  ധാർമിക വിശുദ്ധി , നീതിക്കു   
നിരക്കുന്നത്‌  ന്യായവിധി - നീതിക്കു ചേർന്ന വിധി , തെറ്റ്     
ചെയ്യുന്നവന്റെ തെറ്റിന് ഒത്ത ശിക്ഷ മാത്രം നൽകുന്നത്.    
പാപത്തിന്റെ ഉത്ഭവം  സാത്താനിൽ  നിന്ന്  ആണല്ലോ .          
സാത്താൻ  തന്റെ സർവ  കഴിവും ഉപയോഗപ്പെടുത്തി             
ലോകത്തിൽ വരുത്തുവാൻ കഴിയുന്ന നാശങ്ങൾ  ചെയ്യുന്നു  
എന്നാൽ  അവനും യോഗ്യമായ ശിക്ഷ  ദൈവം 
കാലാവസാനത്തിൽ നൽകുന്നതാണ് 

അന്തിമ ന്യായവിധി       


ഇതിൽ  നിന്ന് രക്ഷപെടുവാൻ ഒരേ  ഒരു  മാർഗം  

യേശുവിനെ നിങ്ങളുടെ രക്ഷിതാവും കർത്താവും   
ആയി സ്വീകരിക്കുക എന്നുള്ളതാണ്   
        





    
  

                

Tuesday, December 17, 2019

INTRODUCTION TO GOSPEL OF JOHN CHAPTER 17


പതിനേഴാം അദ്ധ്യായത്തിൽ യേശുവിന്റെ

പിതാവിനോടുള്ള വിസൃതമായ  
ഒരു പ്രാർത്ഥനയാണ്.

യേശുവും പിതാവുമായുള്ള ബന്ധം അഭേദ്യം അത്രേ.

പിതാവിനോട് പ്രാർത്ഥന ചെയ്തില്ലെങ്കിലും ഒരു 
പ്രശ്നവും ഇല്ല. എന്നാൽ തന്റെ ശിഷ്യന്മാർക്കും 
കൂടെ ഇരുന്നു പ്രഭാഷണങ്ങൾ കേൾക്കുന്നവർ കൂടി
പ്രയോജനം ഉണ്ടാകുവാൻ താൻ  എപ്പോഴും
പിതാവിനോട് ബന്ധപ്പെട്ടത്.പിതാവിനെ 
വെളിപ്പെടുത്തുന്ന ശുശ്രൂഷയാണ് തന്റെ എല്ലാ 
പ്രവർത്തിയും. തന്റെ സന്ദേശങ്ങളുടെ
അന്തഃസത്ത അതായിരുന്നു. 

അനന്തമായ നിത്യതയുടെ പ്രഭാവം അതിൽ

നിഴലിച്ചു കാണുന്നു.ഇപ്പോൾ താൻ  ഭൂമിയിലാണ്,
തന്റെ ദൗത്യം പിതാവിനെ പ്രസാദിപ്പിക്കുന്നതാണ്.
പിതാവിന്റെ ഹിതം അതെ പോലെ നിറവേറ്റണം. 
ഇപ്പോൾ ശിഷ്യന്മാരോട് യാത്ര പറയുന്ന സന്ദർഭത്തിൽ 
പോലും പിതൃ പുത്ര ബന്ധത്തെ ലക്ഷ്യമാക്കിയുള്ള 
വാക്കുകൾ മാത്രമേ യേശുവിന്  പറയാനുള്ളു. നൽകുക
എന്ന പദം പത്തിലധികം പ്രാവശ്യം ഇവിടെ 
ഉപയോഗിച്ചിരിക്കുന്നു.

ഈ ലോകത്തിനു ദൈവത്തിൽ നിന്നുള്ള അകൽച്ചയും, 

എന്നാൽ ദൈവത്തിനു അതിനോടുള്ള അഭിനിവേശവും
ശിഷ്യന്മാർക്കുള്ള അതിൽ ഉള്ള ദൗത്യവും ഇവയെല്ലാം
തനറെ പ്രാർത്ഥനയുടെ ഉൾക്കരുത്തയായിരുന്നു .

പിതാവിന്റെയും, പുത്രന്റെയും മഹത്ത്വം, 

ശിഷ്യന്മാരുടെ നില, അവരുടെ സുരക്ഷ,
വിശുദ്ധീകരണം , ശിഷ്യന്മാരുടെ പ്രവർത്തനം 
മുഖാന്തിരം സത്യം അനുസരിക്കുന്നവർക്കുള്ള 
മേന്മയും തന്റെ പ്രാർത്ഥനകളിൽ നിഴലിക്കുന്നു.
യേശുവിനു ലഭിക്കുന്നതെല്ലാം തന്റെ ശിഷ്യന്മാർക്കും 
നൽകുവാൻ പൂർണ്ണമനസ്സോടെ പിതാവിനോട്
അപേക്ഷിക്കുന്ന ഒരു വലിയ ദൈവത്തെ ഇവിടെ 
അറിയുവാൻ കഴിയുന്നു.നമ്മക്കു അവന്റെ 
പാദത്തിൽ വീണു നമിക്കാം.






Thursday, December 12, 2019

LESSON 68 GOSPEL OF JOHN CHAPTER 17 INTERACTIVE QUESTIONS

INTRODUCTION TO GOSPEL OF JOHN CHAPTER 18



യേശു തന്റെ ക്രൂശിലേക്ക് ഉള്ള പ്രയാണം തുടർന്നു.
കിദ്രോൻ തോട് കടന്നു ഗത്ശമനയിൽ എത്തി.

യൂദാസ് വലിയ പരിവാരവുമായി  യേശുവിനെ
പിടിക്കാൻ എത്തി.അവർ യേശുവിനെ തിരയുന്നുവെങ്കിൽ .
ഞാൻ തന്നെ എന്ന് യേശു പറഞ്ഞപ്പോൾ അവർ
പിൻവാങ്ങി നിലത്തു വീണു. തന്നെ തിരയുന്നുവെങ്കിൽ
ഇവർ പൊയ്ക്കൊള്ളട്ടെ എന്ന് പറഞ്ഞു. ബഹളത്തിനു
ഇടയിൽ മഹാപുരോഹിതന്റെ ദാസൻ മാൽക്സിന്റെ
ചെവി പത്രോസ് വാൾ കൊണ്ട് വെട്ടി മുറിച്ചുകളഞ്ഞു.
പിതാവ് തന്ന പാനപാത്രം താൻകുടിക്കേണ്ടതാണ് എന്ന് 
പത്രോസിനെ ഓർപ്പിച്ചു.വാൾ ഉറയിൽ ഇടാൻ കല്പിച്ചു.

യേശുവിനെ പിടിച്ചു കെട്ടി ആദ്യം ഹന്നാസിന്റെ അടുക്കലും
തുടർന്നു മഹാപുരോഹിതൻ കയാഫാവിന്റെ അടുക്കലും
കൊണ്ട് പോയി.പത്രോസും യോഹന്നാനും യേശുവിനെ
അനുഗമിച്ചു. മഹാപുരോഹിതന്റെ നടുമുറ്റത്തു എത്തി.
അവിടെ വെച്ച് ഒരു ദാസിയോട് പത്രോസ് യേശുവിനെ തള്ളി 
പറഞ്ഞു. 

ഹന്നാസ് യേശുവിനെ ചോദ്യം ചെയ്‌തു. തന്റെ 
പ്രവർത്തനങ്ങളും വചനങ്ങളും എല്ലാം പരസ്യമായിട്ടു
ആണ് ചെയ്‌തത്‌ എന്നും രഹസ്യമായ് ഒന്നും ചെയ്തില്ല 
എന്ന് പറഞ്ഞപ്പോൾ അത് രസിക്കാത്ത ഒരു സേവകൻ 
യേശുവിന്റെ മുഖത്തടിച്ചു.തുടർന്ന് ഹന്നാസ് യേശുവിനെ 
മഹാപുരോഹിതൻ കായ്ചഫാവിന്റെ അടുക്കൽ അയച്ചു.
അവിടെ ഉണ്ടായിരുന്ന ആളുകളോട് പത്രോസ്  യേശുവിനെ
രണ്ടു പ്രാവശ്യം തള്ളി പറഞ്ഞു. അപ്പോൾ കോഴി കൂവി !

കയ്യഫാവ് യേശുവിനെ പീലാത്തോസിന്റെ ആസ്ഥാനത്തേക്ക് 
അയച്ചു. പീലാത്തോസ് അവനെ  വിസ്‌തരിച്ചിട്ടും ഒരു കുറ്റവും 
അവനിൽ കാണാൻ കഴിഞ്ഞില്ല. അവൻ മരണത്തിനു അർഹൻ 
അല്ല എന്നും വെറുതെ വിടാനും  ശ്രമിച്ചു.പക്ഷെ യെഹൂദന്മാർ 
അവനോട് തങ്ങളുടെ ന്യായപ്രമാണം അനുസരിച്ചു അവൻ 
മരണത്തിനു അർഹൻ  എന്ന് സമർത്ഥിച്ചു. നിങ്ങളുടെ ന്യായപ്രമാണ
പ്രകാരം വിധിക്കുവാൻ പറഞ്ഞു. അതിനു അവർ തങ്ങൾക്കു 
മരണ ശിക്ഷ വിധിക്കുവാൻ അധികാരമില്ല എന്ന് മറുപടി 
പറഞ്ഞു.

പീലാത്തോസിന്റെ ചോദ്യത്തിൽ തന്റെ രാജ്യം ലൗകികമല്ല
ആയിരുന്നുവെങ്കിൽ  തന്റെ ഭടന്മാർ യെഹൂദന്മാർ 
പിടിക്കാതെ വണ്ണം തനിക്കായി പോരാടിയേനെ എന്ന് പറഞ്ഞു. 
യെഹൂദന്മാരെ തൃപ്‍തി പെടുത്തുവാൻ പീലാത്തോസ് 
കുറ്റമില്ലാത്ത യേശുവിനെ  മരണശിക്ഷ വിധിച്ചു. കുറ്റവാളിയായ 
ബറാബാസിനെ വെറുതെ വിട്ടു.  
           






          

          

LESSON 69 GOSPEL OF JOHN CHAPTER 18 INTERACTIVE QUESTIONS

Sunday, December 8, 2019

LESSON 72 GOSPEL OF JOHN CHAPTER 18 INTERACTIVE QUESTIONS

INTRODUCTION TO GOSPEL OF JOHN CHAPTER 19





           യേശു പീലാത്തോസിന്റെ  മുൻപിൽ 




പത്തൊമ്പതാം അദ്ധ്യായത്തിൽ  യോഹന്നാൻ
യേശുവിന്റെ ക്രൂശ് മരണത്തെ പരാമർശിക്കുന്നു.

യേശുവിനെ പീലാത്തോസ് വാറു കൊണ്ട് അടിപ്പിച്ച
ശേഷം പട്ടാളക്കാർ ധൂമ്ര വസ്ത്രം ധരിപ്പിച്ചു മുള്ളു കൊണ്ട്
ഒരു കിരീടം വയ്ക്കുന്നു, രാജാവേ  ജയ ജയ എന്ന് പറഞ്ഞു
കളിയാക്കി കൊണ്ട്  ചെകിട്ടത്തടിച്ചു.പീലാത്തോസ്
യേശുവിനെ  വെറുതെ വിടാൻ ഒരു അവസാന ശ്രമം നടത്തി
യേശുവിനെ  പുറത്തു കൊണ്ട് വന്നു. ജനം അവനെ ക്രൂശിക്ക
ക്രൂശിക്ക എന്ന് ആർത്തു വിളിച്ചു.


യെഹൂദന്മാർ പീലാത്തോസിനോട്, അവരുടെ
നിയമപ്രകാരം യേശു  തന്നെത്താൻ ദൈവപുത്രന്
ആക്കിയത് കൊണ്ട് മരണ ശിക്ഷ അനുഭവിക്കണം
എന്ന് പറഞ്ഞു. ഇത് പീലത്തോസിനെ കൂടതൽ
ഭയചകിതനാക്കി. യേശുവിനോട് നീ ആരെന്നു ചോദിച്ചു,
യേശു മറുപടി കൊടുത്തില്ല. അപ്പോൾ പീലാത്തോസ്
യേശുവിനോട് തന്റെ അധികാര വ്യാപ്തിയെ കുറിച്ച്
പറഞ്ഞപ്പോൾ യേശു അവനോട് മേലിൽ നിന്ന് ലഭിക്കാതെ
നിനക്ക് എന്നെ ഒന്നും ചെയുവാൻ സാധ്യമല്ല എന്ന് പറഞ്ഞു.
എന്നെ നിന്റെ അടുക്കൽ കൊണ്ടു വന്നവന് അധികം പാപം
നിൽക്കും എന്ന് പറഞ്ഞു.

 അത് കേട്ടപ്പോൾ യേശുവിനെ വെറുതെ വിടാൻ പീലാത്തോസ്
പിന്നെയും ശ്രമിച്ചു.അപ്പോൾ യെഹൂദന്മാർ അവനെ വെറുതെ
വിട്ടാൽ നീ കൈസരുടെ സ്നേഹിതൻ അല്ല എന്ന് പറഞ്ഞു.
തന്നെത്താൻ രാജാവാക്കുന്നവൻ എല്ലാം കൈസറോട്
മത്സരിക്കുന്നു എന്ന് പറഞ്ഞു. യേശു യെഹൂദന്മാരുടെ
രാജാവാണ് എന്ന് പീലാത്തോസ്  അവരെ ഓർമ്മിപ്പിച്ചു.
അപ്പോൾ യെഹൂദന്മാർ അവനോട് കൈസർ അല്ലാതെ
മറ്റൊരു രാജാവില്ല എന്ന് പറഞ്ഞു.


ഒടുവിൽ യെഹൂദന്മാരുടെ ആഗ്രഹം നിവർത്തിച്ചുകൊണ്ടു
യേശുവിനെ ക്രൂശിപ്പാൻ ഏൽപ്പിച്ചു.യേശു യെഹൂദന്മാരുടെ
രാജാവ് എന്ന  കുറ്റം ക്രൂശിൽ എഴുതി വെച്ചിരുന്നു  ഇത് യെഹൂദന്മാർക്കു
ഇഷ്ടപെട്ടില്ല. അത് മാറ്റം ചെയ്‍വാൻ അവർ  ആവശ്യപ്പെട്ടു എങ്കിലും
പീലാത്തോസ് അതിനു എഴുതിയത് എഴുതി എന്ന് പറഞ്ഞു
നിരാകരിച്ചു. യേശുവിന്റെ വസ്ത്രം പടയാളികൾ നാലായി പകുത്തു
എടുത്തു. അങ്കി തയ്യൽ ഇല്ലാത്തതിനാൽ  ചീട്ടു ഇട്ടു.

ക്രൂശിൽ കിടന്നപ്പോൾ അമ്മയെയും അരുമ ശിഷ്യനെയും കണ്ടിട്ട്
അമ്മയെ ശിഷ്യന്റെ കൈയിൽ ഏൽപ്പിച്ചു.

തിരുവെഴുത്തു നിവൃത്തി വരുവാൻ തനിക്കു ദാഹിക്കുന്നു എന്ന്
പറഞ്ഞു. അവർ പുളിച്ച വീഞ്ഞ് കൊടുത്തു. പുളിച്ച വീഞ്ഞ് കുടിച്ച
ശേഷം നിവൃത്തി ആയി എന്ന് പറഞ്ഞു ആത്മാവിനെ ഏല്പിച്ചു കൊടുത്തു.

                   

LESSON 73 GOSEPL OF JOHN CHAPTER 19 INTERACTIVE LESSONS

Thursday, December 5, 2019

INTRODUCTION TO GOSPEL OF JOHN CHAPTER 20


യേശുവിനെ അടക്കിയ കല്ലറ 







ലോകത്തിന്റെ നെറുകയിൽ തലകുറി ചാർത്തിയ
സംഭവമായിരുന്നു യേശു ക്രിസ്തുവിന്റ ഉയിർത്തെഴുന്നേൽപ്പ്!
ഭൂമിയുടെ ഒരംശം സ്വർഗ്ഗത്തിൽ അതെ സമയം
സ്വർഗ്ഗത്തിന്റെ ഒരംശം ഭൂമിയിലും! അനേകർ മരിച്ചിട്ടു
ഉയിർത്തെഴുന്നേറ്റിട്ടു ഉണ്ടെകിലും പിന്നെയും മരിച്ചു പോയി.
യേശുക്രിസ്തു ഇപ്പോഴും സ്വർഗ്ഗത്തിൽ ജീവിക്കുന്നു.

മഗ്ദലമറിയം ആഴ്ച വട്ടത്തിന്റെ  ഒന്നാം നാൾ അതിരാവിലെ
ഇരുട്ടുള്ളപ്പോൾ തന്നെ യേശുവിനെ അടക്കിയ കല്ലറക്കൽ
എത്തി. കല്ലറ അടച്ച കല്ല് ഉരുട്ടി മാറ്റിയിരുന്നു. അവൾ ഉടനെ
ഓടി പോയി പത്രോസിനെയും യോഹന്നാനെയും വിവരം
അറിയിച്ചു. അവർ ഉടനെ ഓടി കല്ലറക്കൽ എത്തി.
ആദ്യം പത്രോസും തുടര്ന്നു യോഹാന്നും കല്ലറയിൽ
കടന്നു.യേശുവിനെ പുതപ്പച്ചിരുന്ന വസ്ത്രം  അവിടെ
തനിയെ കടന്നിരുന്നു. തലപ്പാവ് ചുരുട്ടിയും വെച്ചിരുന്നു.
ശിഷ്യന്മാർ രണ്ടു പേരും തിരിച്ചു വീട്ടിലേക്കു പോയി.


മറിയ കല്ലറ വാതിൽക്കൽ നിന്ന് കരഞ്ഞുകൊണ്ടിരുന്നു.യേശു
കിടന്ന സ്ഥലത്തു രണ്ടു ദൂതന്മാർ ഇരുന്നിരുന്നു അവർ മറിയ
എന്തിനാണ് കരയുന്നത്  എന്ന് തിരക്കി. അവൾ അവരുടെ
ചോദ്യത്തിന് മറുപടി കൊടുത്തു. അവൾ തിരിഞ്ഞു
നോക്കിയപ്പോൾ യേശു നില്കുന്നത് കണ്ടു. യേശുവെന്ന്
അറിഞ്ഞില്ല.  യേശു അവളോട്  നീ കരയുന്നത് എന്തിനു
എന്ന് ചോദിച്ചു. യേശു തോട്ടക്കാരൻ എന്ന് നിരൂപിച്ചു അവൾ
നിങ്ങൾ അവന്റെ ശരീരം  എടുത്തു  കൊണ്ടുപോയെങ്കിൽ,
എനിക്ക്  തരു ഞാൻ എടുത്തു കൊണ്ട് പൊയ്ക്കോളാം
എന്ന് അവൾ  പറഞ്ഞു. അപ്പോൾ യേശു അവളെ മറിയേ എന്ന്
വിളിച്ചപ്പോൾ അവൾ ഗുരോ എന്ന് പറഞ്ഞു അങ്ങനെ അവൾ
യേശുവിനെ തിരിച്ചറിഞ്ഞു. അവൾ ചെന്ന് ശിഷ്യന്മാരെ അറിയിച്ചു.

അന്ന് വൈകുന്നേരം യെഹൂദന്മാരെ പേടിച്ചു ശിഷ്യന്മാർ
ഒളിച്ചിരുന്നിടത്തു  നടവിലേക്കു യേശു വന്നു സമാധാനം
എന്ന് പറഞ്ഞു.അവന്റെ കൈയും വിലാപ്പുറവും കാണിച്ചു.
യേശുവിനെ കണ്ടതിനാൽ അവർ സന്തോഷിച്ചു.

ശിഷ്യന്മാരിൽ ഒരുവനായ തോമസ് ഈ സമയത്ത് അവിടെ
ഇല്ലായിരുന്നു. അവന്റെ കൈയും വിലാപ്പുറവും
കാണാതെ വിശ്വസിക്കില്ല എന്ന് ഉറപ്പിച്ച പറഞ്ഞു.
എട്ടു ദിവസം കഴിഞ്ഞു യേശു വീണ്ടും ശിഷ്യമാരുടെ
അടുക്കൽ വന്നപ്പോൾ തോമസും ഉണ്ടായിരുന്നു.
തന്നെ പരിശോധിച്ചു നോക്കി വിശ്വസിക്കാൻ
അവനോട് പറഞ്ഞു. അവൻ അത്ഭുതപ്പെട്ടു അവനിൽ
വിശ്വസിച്ചു. കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ
എന്ന് അവനോട് പറഞ്ഞു.

ശിഷ്യന്മാർ കാൺകെ ചെയ്ത അത്ഭുതങ്ങൾ അനവധി
ഉണ്ടെങ്കിലും അവയെല്ലാം ഈ പുസ്തകത്തിൽ
ഉൾപെടുത്തിട്ടിയില്ല. എഴുതപെട്ട കാര്യങ്ങൾ
യേശു ദൈവപുത്രനെന്നു വിശ്വസിക്കാനും,
വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ ജീവൻ
ഉണ്ടാകുവാനും ഇത് എഴുതിയിരിക്കുന്നു.

ഈ ജീവന്റെ അവകാശി ആകുവാൻ നിങ്ങളെ ആദരപൂർവം
ക്ഷണിക്കുന്നു.


  
     

LESSON 76 GOSPEL OF JOHN CHAPTER 20 INTERACTIVE QUESTIONS

Monday, December 2, 2019

INTRODUCTION GOSPEL OF JOHN CHAPTER 21


യേശുക്രിസ്തു തിബേരിയാസ് കടല്പുറത്തു അപ്പവും മീനും ഒരുക്കുന്നു 
ഉയിർത്തഴുനേറ്റു യേശു ക്രിസ്തു - ദൈവപുത്രന് മാത്രമല്ല 
സേവനദാതാവ് -കൂടിയാണ് എന്ന് തെളിയിക്കുന്നു.

തിബിരിയാസ് കടപ്പുറം, ഇവിടെ യേശു മൂന്നാം പ്രാവശ്യം 

പ്രത്യക്ഷനാകുന്നു. 

ശിമോൻ പത്രോസ് മറ്റു ആറു ശിഷ്യന്മാരുമായി മീൻ

പിടിക്കാൻ പോയി.കഴിഞ്ഞ മൂന്നര വര്ഷം അവരെ 
നയിച്ചിരുന്ന ഗുരുവിനെ അവർ മറന്നു പോയി. ആർക്കും 
പറ്റാവുന്ന ഒരു അബദ്ധം. പക്ഷെ ഈ ഗുരു വ്യത്യസ്തൻ.
വെറും ഒരു ഗുരു ആയിരുന്നില്ല. എന്നാൽ മാനുഷിക
വൈകല്യം അതാണ്  ഇവിടെയും എടുത്തു പറയുവാൻ 
സാധ്യമാകൂ. പത്രോസും കൂട്ടരും രാത്രി മുഴുവൻ 
കഷ്ടപെട്ടിട്ടും ഒരു  നത്തോലി പോലും കിട്ടിയില്ല.

അവർ കരയെക്കു എത്തിയപ്പോൾ യേശു അവരുടെ 

മുൻപിൽ ഒരുവല്യ ചോദ്യവുമായി നില്കുന്നു. 
കുഞ്ഞുങ്ങളേ,കഴിക്കാൻ വല്ലതും ഉണ്ടോ ? 
മീൻ കിട്ടിയില്ലെങ്കിലും  രാവിലെ എന്തെങ്കിലും
കഴിക്കാൻ ഉണ്ടെങ്കിൽ തല്കാലത്തെ വിശപ്പു അടക്കാം.
ഒന്നുമില്ല. ഇന്നും മനുഷ്യൻ ബദ്ധപ്പെടുന്നത് ഒരു
നേരത്തെ ആഹാരത്തിനു വക ലഭിക്കാനാണ്. 
ദിവസവും അത് ആവർത്തിക്കപ്പെടുന്നു, ആവശ്യത്തിന് 
അന്തമില്ല. വലിയ പടകും വലയും ജോലിക്കാരും
കടലിലെ മീന്റെ സാന്നിധ്യവും ഒക്കെ 
മനഃപാഠം ആയിരിക്കാം എന്നാലും മീൻ കിട്ടണം എന്നില്ല. 

എന്നാൽ ഇവിടെ കൂടതൽ മുഖവര കൂടാതെ 

യേശുക്രിസ്തു വലതു ഭാഗത്തു വല ഇറക്കുവാൻ 
അവരോടു പറഞ്ഞു. വല വലിക്കുവാൻ 
കഴിയാത്ത വിധം മീൻ വലയിൽ കുടുങ്ങി.
യോഹന്നാന് കാര്യം മനസ്സിലായി,  അത് ഗുരുവിന്റെ 
കരവിരുതു തന്നെ  ഉടൻ പത്രോസിനോട് വിവരം 
പറഞ്ഞു. തൻ അർദ്ധ നഗ്ദ്നായതിനാൽ കടലിൽ 
ചാടി. ഇപ്പോൾ വലിയ മുക്കുവന്റെ വാക്കിൽ 
വലിയ മാറ്റങ്ങൾ വന്നിരിക്കുന്നു.ദൈവ സാന്നിധ്യവും
അവനു ബഹുമാനവും ലഭിക്കുമ്പോൾ ഒന്നും 
ഇല്ലാത്തയിടത്തു പൂർണ്ണത ഉണ്ടാകും. 

മീൻ ശേഖരിച്ചു കരയ്ക്കു എത്തിയപ്പോൾ അവിടെ 

ചൂട് അപ്പവും മീനും തീക്കനലിൽ ഇരിക്കുന്നു. 
ഏലീയാവിനു കാക്കയെ കൊണ്ട് അപ്പം കൊടുത്തവൻ 
ഇവിടെ സ്വന്തം കൈകൊണ്ടു നൽകുന്ന കാഴ്ച.
ഭക്ഷണം തയ്യറാക്കുവാൻ അല്ല കഴിക്കുവാൻ 
യേശു പറഞ്ഞു.തരുന്നവനും വിളമ്പുന്നവനും ഒരേ ആൾ.

ഭക്ഷണം കഴിഞ്ഞപ്പോൾ യേശുവിനും ഉണ്ട് ചില ചോദ്യങ്ങൾ.

ഒരു പക്ഷെ ഹൃദയം മുറിക്കുന്ന ചോദ്യങ്ങൾ.  ശിമോനെ നീ
ഇവരിൽ അധികമായി എന്നെ സ്നേഹിക്കുന്നോ ? യേശു 
ശിമോൻ എന്ന് വിളിക്കുവാൻ  കാരണം അവൻ യേശുവിനെ 
തള്ളി പറഞ്ഞതു കൊണ്ടാണ്.അപ്പോൾ പത്രോസിന്റെ
പാറ കഷണം എന്ന് മനസ്സിലാക്കി  മറുപടി 
പറയുന്നു. ശിഷ്യന്മാരുടെ മുൻപിൽ പത്രോസിനെ 
യഥാസ്ഥാനത്തു ആക്കുവാൻ അവന്റെ ഒന്നാം
സ്ഥാനം തിരിച്ചു കൊടുക്കുവാൻ യേശുക്രിസ്തു 
തയ്യാറകുന്നു. മുടിയൻ പുത്രനെ പോലെ തിരിച്ചു 
വരുന്നവർക്ക് ഇവിടെ വലിയ സ്വീകരണം ഉണ്ട്.

ഈ സുവിശേഷം എഴുതിയ യോഹന്നാൻ താൻ 
കണ്ടതും 
തൊട്ടതും ആയ കാര്യങ്ങളാണ് എഴിതിയിരിക്കുന്നതു എന്ന് 
സ്വന്ത സാക്ഷ്യം പറഞ്ഞിരിക്കുന്നു, കൂടാതെ യോഹന്നാന്റെ 
സാക്ഷ്യ൦ സത്യം തന്നെ എന്ന് കൂടെ ഉള്ളവരും ഉറപ്പിക്കുന്നു.

യേശു ക്രിസ്തു ചെയ്ത കാര്യങ്ങൾ മുഴുവൻ എഴുതുവാൻ

പ്രയാസ0, അഥവാ അങ്ങനെ ചെയ്യതാൽ അത് 
ലോകത്തിൽ ഉൾക്കൊള്ളുവാൻ സാധ്യമല്ല.