Showing posts with label PAGE 63. Show all posts
Showing posts with label PAGE 63. Show all posts

Saturday, December 28, 2019

INTRODUCTION TO GOSPEL OF JOHN CHAPTER 14


ഇന്ന് ലോകത്തിനു വേണ്ടത് സമാധാനം. പതിനാലാം 
അദ്ധ്യായത്തിൽ യേശു നൽകുന്നതും അതാണ്  ആർക്കും 
തരാൻ കഴിയാത്ത ദൈവ സമാധാനം. ദൈവവചനത്തിൽ 
നമ്മൾ പരതിയാൽ ഉല്പത്തി പുസ്തകത്തിൽ  ഏഴാം  
അദ്ധ്യായത്തിൽ നോഹ ഭൂതലത്തിൽ വെള്ളം വറ്റിയോ 
എന്നറിവാൻ ഒരു പ്രാവിനെ വെളിയിൽ വിട്ടു.
 വൈകുന്നേരം അത് മടങ്ങി വന്നു. അതിന്റെ
വായിൽ അതാ ഒരു പച്ച ഒലിവില,ഭൂമിയിൽ വെള്ളം 
വറ്റി എന്ന് സമാധാനത്തിൻറെ സന്ദേശം അത് കൊണ്ടു 
വന്നു. ഇന്ന് മുഴു ലോകവും അംഗീകരിക്കുന്ന 
സമാധാനത്തിന്റെ (പ്രാവും ഒലിവിലയും)  പ്രതീകം !

പതിനാലാം അദ്ധ്യായത്തിൽ യേശു യഥാർത്ഥ 

സമാധാനത്തിന്റെ ചുരുളഴിക്കുന്നു. യേശുവിന്റെ
ഐഹിക ജീവതത്തിലെ  അനന്തര സംഭവങ്ങളിലൂടെ
(ക്രൂശ് മരണം, പുനരുത്ഥാനം, സ്വർഗ്ഗാരോഹണം )
തന്റെ ശിഷ്യന്മാരെ ഒരുക്കാനുള്ള നിർദേശങ്ങൾ
അടങ്ങിയിരിക്കുന്നു.ഇപ്പോൾ പിതാവിനെ പറ്റിയുള്ള 
അവരുടെ  കാഴ്‌ചപ്പാടുകൾ യേശുവിൽ കൂടി തുടരാൻ 
അവരോട് ആവശ്യപ്പെട്ടത് താനിരിക്കാൻ പോകുന്ന
സ്ഥലത്തു അവരെ കൂടി ആനയിക്കുവാൻ ഉദ്ദേശിച്ചു
കൊണ്ടാണ്.ഇത് തോമസ്  മനസിലാക്കിയിരുന്നില്ല . 
അപ്പോൾ യേശു തോമസിനോട് പറഞ്ഞത് ഞാൻ തന്നെ
വഴിയും സത്യവും ജീവനുമാകുന്നു എന്ന്.  

ഇന്ന് അനേകം ദൈവങ്ങൾ ഉണ്ടെങ്കിലും ആരും 

ഇത് പോലെ അവകാശപെട്ടിട്ടില്ല. വായനക്കാരാ ഇതാണ്
സത്യവഴി അത് തിരിച്ചറിഞ്ഞു ജീവിക്കാൻ നിങ്ങളെ
ക്ഷണിക്കുന്നു. എന്നെ കണ്ടിരിക്കുന്നവൻ പിതാവിനെ 
കണ്ടിരിക്കുന്നു എന്നാണ് യേശു അവകാശപെട്ടത്.
പിതാവിന്റെ  നാമം മഹത്വപെടേണ്ടതിനു, 
അവരുടെ ആവശ്യങ്ങൾ അവൻ  നിറവേറ്റിക്കൊടുക്കും. 

യേശുവിനെ സ്നേഹിക്കുന്നുവെങ്കിൽ അവന്റെ കല്പനകളെ 

അനുസരിക്കാൻ ശിഷ്യന്മാർക്ക്  ബാധ്യത ഉണ്ട്.അവരെ 
അനാഥരായി വിടുകയില്ല വീണ്ടും അവരുടെ അടുക്കൽ വരും 
അവരെ താനിരിക്കുന്നിടത്തു അവരെയും ഇരുത്തും. 
യേശു യൂദയോട് പറഞ്ഞത്, എന്നെ സ്നേഹിക്കുന്നവൻ 
എന്റെ വചനം പ്രമാണിക്കും എന്റെ പിതാവ് അവനെ
സ്നേഹിക്കും, പിതാവും പുത്രനും അവന്റെ
അവന്റെ അടുക്കൽ വന്നു അവനോട് കൂടെ വസിക്കും. 

യേശുവിന്റെ രണ്ടാം വരവ് വരെ തങ്ങളുടെ സമാധാനം 

കരുപിടിപ്പിക്കുവാൻ ഒരു കാര്യസ്ഥനെ അവരുടെ കൂടെ
ഇരിക്കുവാൻ അയയ്ക്കുന്നതാണ്. അതിനാൽ അവർക്കു
ലഭിക്കുന്ന പ്രയോജനങ്ങൾ  
1) യേശു പറഞ്ഞ വചനങ്ങൾ അവരെ  ഓർമ്മ പെടുത്തും   
2 ) ഉപദേശിച്ചു തരും  3) കൂടെ ഇരിക്കും വസിക്കും .