Showing posts with label PAGE 13. Show all posts
Showing posts with label PAGE 13. Show all posts

Thursday, March 19, 2020

INTRODUCTION TO GOSPEL OF JOHN CHAPTER 4


നാലാം അദ്ധ്യായത്തിൽ ഒരു ശമരിയ സ്ത്രീയുടെ 
ചരിത്രമാണ്. ഗലീലയിൽ നിന്ന് യെരുശലേമിൽ 
എത്തുവാൻ ഏറ്റവും ചെറിയ മാർഗ്ഗത്തിലൂടെ
യേശുവും ശിഷ്യന്മാരും കടന്ന് പോകുന്നു.

പണ്ട് രാജ്യത്തു ഉണ്ടായിരിരുന്നവരെയും സാമാന്യ ബുദ്ധി മാത്രം 

ഉള്ളവരെയും നെബൂഖദ്‌നേസർ രാജാവ് ബാബിലോണിലേക്കു 
കൊണ്ടുപോയില്ല. ബാക്കിയുള്ള യെഹൂദന്മാർ തങ്ങളുടെ 
പൈതൃകം വിട്ടു കളഞ്ഞു.അന്യദേവമാരെ സേവിക്കുകയും 
അന്യജാതിക്കാരുമായി ഇടകലർന്നു, അങ്ങനെ ഒരു പുതിയ 
ജാതി രൂപം കൊണ്ടു. അടിമത്വം കഴിഞ്ഞു തിരികെ വന്ന  
യെഹൂദന്മാർക്കു ഇവരെ സ്വീകാര്യമല്ലായിരുന്നു.

യേശുവിന്റെ കാലത്തും അവർ അതെ ആചാരങ്ങൾ തുടർന്ന് 

വന്നതിനാൽ യാഥാസ്തികരായ യെഹൂദന്മാർ ശമരിയരുടെ 
താമസസ്ഥലത്തു കൂടെ കടന്നു പോകാറില്ല. യെരുശലേമിൽ 
പോകുവാൻ സുഖാർ പട്ടണത്തിലൂടെ  എളുപ്പം പോകുവാൻ 
കഴിയും. എന്നാൽ അത് ശമര്യരുടെ പട്ടണം ആയതിനാൽ 
ഏറ്റവും ദൂരം കൂടിയ സ്ഥലത്തു കൂടി മാത്രമേ യെഹൂദന്മാർ 
പോയിരുന്നത്.

യേശുവും  ശിഷ്യന്മാരും ചെറിയ വഴിയിൽ കൂടി കടന്നു പോയി 

സുഖാർ പട്ടണത്തിൽ എത്തിയപ്പോൾ മധ്യാഹ്ന സമയം ദാഹിച്ചിട്ടു
അവിടെ കണ്ട കിണറ്റിങ്കരയിൽ യേശു ഇരുന്നു. അപ്പോൾ ഒരു 
ശമര്യസ്ത്രീ വെള്ളം കോരുവാൻ അവിടെ എത്തി. യേശു ശമരിയ 
സ്ത്രീയോടു കുടിപ്പാൻ വെള്ളം ചോദിച്ചു.അപ്പോൾ ശമര്യ സ്ത്രീ 
യെഹൂദന്മാർ ശമര്യരുടെ കൈയിൽ നിന്ന് വെള്ളം കുടിക്കുന്നത് 
നിഷിദ്ധമെന്നു ഓർപ്പിച്ചു.

ഇവിടെ യേശു തന്റെ ജീവിത ദൗത്യം, യെഹൂദന്മാരെ മാത്രം

ഉൾകൊള്ളുന്ന പ്രേഷിത വലയത്തിൽ നിന്ന് മാറി ജാതികളെ 
കൂടി കൂട്ടുന്ന പ്രവൃത്തി ഇവിടെ തുടക്കം ഇടുകയാണ്.
ജെറുസലെമിലോ ഗെരസിം മലയിലോ അല്ല യഥാർത്ഥ 
ആരാധന അർപ്പിക്കപെടേണ്ടത് നേരെ മറിച്ചു 
ആത്മാവിലും സത്യത്തിലും അത്രേ അത് എന്നും അത് 
തികച്ചും ആത്മീകം! എന്ന് അവളെ പഠിപ്പിച്ചു.
വ്യക്തിപരമായി മശിഹാ എന്ന് വെളിപ്പെടുത്തിയതിനാൽ
യേശുവിന്റെ ശുശ്രുഷാ എല്ലാവര്ക്കും പ്രാപ്യമെന്നു തെളിയിച്ചു.
ശമര്യ സ്ത്രീയുടെ സാക്ഷ്യം മുഖേന ശമര്യരും യേശുവിനെ 
തങ്ങളുടെ പട്ടണത്തിലേക്ക് സ്വീകരിച്ചു. യേശു രണ്ടു ദിവസം
അവരോട് ഒപ്പം താമസിച്ചു. ദൈവരാജ്യത്തിൽ ആരും 
നിഷിദ്ധർ അല്ല എന്ന് അവർക്ക് കാണിച്ചു കൊടുത്തു.

തന്നിൽ വിശ്വാസം അർപ്പിച്ച ഒരു രാജഭ്രത്യൻ യേശുവിനെ

തന്റെ ഭവനത്തിലേക്ക് ക്ഷണിച്ചു.തന്റെ പ്രവർത്തികളിൽ 
മാത്രമല്ല തനിക്ക് വാക്കിലും ശക്തിയുണ്ട് എന്ന് കാണിച്ചു 
കൊടുക്കുന്നു. നിന്റെ മകൻ ജീവിച്ചരിക്കുന്നു എന്ന് പറഞ്ഞു 
അവനെ യാത്രയാക്കി. വഴിയിൽ അവന്റെ വേലക്കാർ വന്നു 
നിന്റെ മകൻ ജീവനോടെ ഇരിക്കുന്നു എന്ന് അറിയിച്ചു.
അവനും കുടുംബവും യേശുവിൽ വിശ്വസിച്ചു.

ഈ യേശുവിൽ നിങ്ങളും വിശ്വസിക്കുമോ ?