Showing posts with label PAGE 50. Show all posts
Showing posts with label PAGE 50. Show all posts

Friday, February 7, 2020

INTRODUCTION TO GOSPEL OF JOHN CHAPTER 11




ബേഥാന്യയിലെ മറിയവും സഹോദരി  മാർത്തയും തങ്ങളുടെ  സഹോദരൻ
ലാസർ ദീനമായ കിടന്ന  വിവരം യേശുവിനെ അറിയിച്ചുവെങ്കിലും തക്ക 
സമയത്തു എത്തി ചേരാൻ കഴിഞ്ഞില്ല.  

നാം വീണ്ടും യെഹൂദ്യയിലേക്ക് പോക എന്ന് യേശു പറഞ്ഞപ്പോൾ ശിഷ്യന്മാർ 

യേശുവിനെ തടഞ്ഞു.യേശു പകൽ ഉള്ളപ്പോൾ നടന്നാൽ വെളിച്ചം ഉള്ളതിനാൽ 
ഇടറുന്നില്ല. ഇരുട്ടിൽ സഞ്ചരിച്ചാൽ വീഴുവാൻ ഇടയുണ്ട്. ദൈവത്തിന്റെ
വെളിച്ചത്തിൽ നടക്കുവാനുള്ള ഉത്തരവാദിത്വം നമ്മുക്ക് ഉണ്ട്. 


യേശു തന്റെ ശിഷ്യന്മാരോട് ലാസർ നിദ്ര കൊള്ളുന്നു ഞാൻ അവനെ 

ഉണർത്തുവാൻ പോകുന്നു എന്ന് പറഞ്ഞു. അവൻ നിദ്ര കൊള്ളുന്നുവെങ്കിൽ 
അവനു സൗഖ്യം വരും എന്ന് അവർ മറുപടി കൊടുത്തു. അപ്പോൾ യേശു 
അവരോട്  ലാസർ മരിച്ചു പോയി എന്ന് പറഞ്ഞു 

യേശു ബെഥാന്യയിൽ എത്തിയപ്പോൾ ലാസറിന്റെ അടക്കം കഴിഞ്ഞിട്ട് 

നാലു ദിവസം കഴിഞ്ഞിരുന്നു. മാർത്ത യേശുവിനോട് നീ ഇവിടെ 
ഉണ്ടായിരുന്നെകിൽ അവൻ മരിക്കയില്ലായിരുന്നു എന്ന് പറഞ്ഞു 
നിന്റെ സഹോദരൻ ഉയിർത്തെഴുനേൽക്കും എന്ന് പറഞ്ഞപ്പോൾ
അവൻ  ഒടുക്കത്തെ നാളിൽ  ഉയിർത്തെഴുനേൽക്കും എന്ന് മാർത്ത 
പറഞ്ഞു  എന്നാൽ യേശു അവളോട് വിശ്വസിച്ചാൽ ദൈവത്തിന്റെ 
മഹത്വം കാണുമെന്നു പറഞ്ഞു.

തുടർന്ന് മറിയ യേശുവിനെ കണ്ടു ഇതേ വാക്കുകൾ ആവർത്തിക്കുന്നു 

അവളും യെഹൂദന്മാരും കരയുന്നതു കണ്ടു, ഉള്ളം നൊന്തു  കല്ലറ 
കാണിക്കാൻ ആവശ്യപ്പെട്ടു ഉള്ളം നൊന്ത് കല്ലറക്കൽ എത്തി , കല്ല് 
മാറ്റുവാൻ കൽപ്പിച്ചു. അതിനു ശേഷം . യേശു മേലോട്ട് നോക്കി 
പിതാവിനോട് അപേക്ഷിച്ചു ലാസറേ പുറത്തു വരിക എന്ന് പറഞ്ഞപ്പോൾ 
അവൻ ശീലകർ കെട്ടപ്പെട്ടവനായി പുറത്തു വന്നു അവന്റെ കെട്ടുകൾ
അഴിക്കാൻ പറഞ്ഞു. അവൻ സ്വതന്ത്രനായിത്തീർന്നു 
യേശുവിനെ അംഗീകരിച്ചാൽ നിങ്ങൾക്കും യഥാർത്ഥ 
സ്വാന്ത്ര്യത്തെ പ്രാപിക്കാം.ഇത് കണ്ടിട്ട് അനേകർ അവനിൽ വിശ്വസിച്ചു   

മഹാപുരോഹിതന്മാരും പരീശന്മാരും ഇവൻ വളരെ അത്ഭുതങ്ങൾ 

ചെയുന്നു വലിയ പ്രശ്നങ്ങൾ ഉണ്ടാകും അത് കൊണ്ട് അവനെ കൊല്ലുവാൻ 
അവർക്കു കയ്യാഫാവ് ആലോചന കൊടുത്തു.

യേശു ശിഷ്യന്മാരും തുടർന്ന് എഫ്രയീമിലേക്കു പോയി. പെസഹാ 

അടുത്തിരുന്നു അവർ അന്യോന്യം  ആലോചിച്ചു യേശു വരുമോ ഇല്ലയോ 
എന്ന് തമ്മിൽ പറഞ്ഞു. എന്നാൽ അവൻ ഇരിക്കുന്ന സ്ഥലം ആരെങ്കിലും 
അറിഞ്ഞാൽ മഹാപുരോഹിതന്മാർക്കും പരീശന്മാർക്കും അറിവ് 
കൊടുക്കാൻ കൽപിച്ചു.