Wednesday, March 25, 2020

GOSPEL OF JOHN INTRODUCTION

     യോഹന്നാൻ എഴുതിയ സുവിശേഷം 




അപ്പൊസ്‌തലൻ  യോഹന്നാൻ 

1: 01-14               നിത്യവചനം  ദൈവം  പുത്രനായി   അവതരിച്ചു .                  
1: 15-34               ദൈവപുത്രനെന്നു  സ്നാപക യോഹന്നൻറെ സാക്ഷ്യം        
1 :35-12:50         യേശു ദൈവപുത്രനെന്നു -തന്റെ പ്രവർത്തകളിലൂടെ     
13-17                  യേശുവിന്റെ  സ്വന്തമായ  പ്രവർത്തനം                                      
18 -19                  ദൈവ പുത്രന്റെ യാഗാർപ്പണം                                                           
20-21                        പുനരുത്ഥാനത്തിലൂടെ ദൈവപുത്രനെന്നുള്ള                         
                            വെളിപ്പെടുത്തൽ                                                                                          

ഈ സുവിശേഷം എഴുതിയതിൻറെ പ്രധാന ഉദ്ദേശ്യം 
"നിങ്ങൾ കർത്താവായ  യേശു ക്രിസ്തുവിൽ വിശ്വസിച്ചിട്ടു 
നിത്യജീവൻ പ്രാപിക്കാനാണ്". യേശു ക്രിസ്തു ദൈവപുത്രൻ, 
അവൻ സദാ പിതാവിൽ നിന്ന് ലഭിക്കുന്ന സന്ദേശങ്ങൾ
മാത്രമാണ് പുരുഷാരത്തിനു നൽകിയിരുന്നത്, ജീവൻ,
വിശ്വാസം, ദൈവപുത്രൻ, പുത്രൻ, സത്യം  സ്നേഹം,
സാക്ഷി, ലോകം, മുതലായ വിഷയങ്ങൾ ഈ 
സുവിശേഷത്തിലെ  പ്രത്യേകതയാണ്. "ഞാൻ ആകുന്നു" 
എന്ന പ്രയോഗങ്ങൾ (6:35,48) (8:12) (9:5) (10:7,11) (11:25)
(14:6) (15:1) എന്നീ അദ്ധ്യായങ്ങളിലും"ആമ്മേൻ, ആമ്മേൻ" 
എന്ന പദങ്ങൾ (1:15) (5:19.24, 25 ) എന്നീ അദ്ധ്യായങ്ങളിലും 
കാണാവുന്നത് ആണ്. വചനം അഥവാ  Logos 
എന്ന പദത്തിന് രണ്ടു അർത്ഥങ്ങൾ ഉണ്ട്. 
സാമാന്യസങ്കല്‍പം /ഭാവന അല്ലെങ്കിൽ ആശയ 
പ്രകാശനം എന്നൊക്കെ പറയാം. യേശുവിനു ലോഗോസ് എന്ന 
പേർ തീർച്ചയായും ഒരു വിശേഷ പദവി തന്നെയാണ്. കാരണം
അപ്പൊസ്‌തലനായ പൗലോസ്  പരിശുദ്ധാത്മാവാൽ 
പ്രേരിതനായി എഴുതിയിരിക്കുന്ന കൊലോസ്യ 
ലേഖനത്തിൽ അദ്ധ്യായം 2:9 ൽ അവനില്ലല്ലോ 
ദൈവത്തിന്റെ സർവസമ്പൂർണതയും ദേഹരൂപമായി
വസിക്കുന്നത്.എന്ന് വെച്ചാൽ ദൈവ ജ്ഞാനത്തിൻറെ 
അമൂല്യനിധി അവനിൽ  സാക്ഷാത്കരിച്ചിരിക്കുന്നു.
വാമൊഴികളിലൂടെ ദൈവപ്രഭാവവും വ്യക്തിത്വ്വും 
വെളിപ്പെടുന്നു (1:11)   എഴുത്തുകാരൻ യോഹന്നാൻ
സെബദിപുത്രന്മാരിൽ ഒരുവനും യേശു ക്രിസ്തുവിന്റെ 
12  ശിഷ്യന്മാരിൽ ഒരുവനുമാണ്.  യേശുവിന്റെ അടുത്ത 
ശിഷ്യന്മാരിൽ  (പത്രോസ്, യാക്കോബ് , യോഹന്നാൻ) 
മൂവരിൽ ഒരാളും. യാക്കോബിന്റെ സഹോദരനുമാണ്.
യേശു സ്നേഹിച്ച ശിഷ്യൻ യേശുവിന്റെ മാർവോട് 
എപ്പോഴും ചാരിയിരുന്നവാൻ എന്നീ ഈ നിലകളിൽ
അറിയപ്പെട്ടിരുന്നു. യേശുവിനെ മറുരൂപ ലയിലും , ഗത്സമനയിലും അനുഗമിച്ചിരുന്നു.മരണസമയത്തു  തന്റെ 'അമ്മ മറിയുടെ  
ഉത്തരവാദിത്വമേൽപ്പിച്ചത്.ഈ  ശിഷ്യനെയാണ് 
യോഹന്നാൻ എഴുതിയ മറ്റു ഗ്രന്ഥങ്ങൾ  മൂന്ന് ലേഖനങ്ങളും 
വെളിപ്പാട് പുസ്തകവും. മറ്റു സുവിശേഷങ്ങളെ അപേക്ഷിച്ചു 
വളരെ വ്യതസ്തമായ കാഴ്ചപാടും ശൈലിയുമാണ്,ഇവിടെ
ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഉപമകൾ,
വംശാവലികൾ, എന്നിവ ചേർത്തിട്ടില്ല  നിക്കോദിമോസ്, ശമര്യസ്ത്രീ, ബെഥേസ്തകുളം, 
ജന്മനാകുരുടൻ, ലാസർ എന്നിവ മറ്റു സുവിശേഷകന്മാർ 
രേഖപ്പെടുത്തിയിട്ടില്ല.






LESSON 01 GOSPEL OF JOHN CHAPTER 1 INTERACTIVE QUESTIONS MALAYALAM AND ENGLISH

Monday, March 23, 2020

LESSON 04 GOSPEL OF JOHN CHAPTER 1 INTERACTIVE QUESTIONS

INTRODUCTION TO GOSPEL OF JOHN CHAPTER 2


കാനായിലെ കല്യാണം യേശുവും ശിഷ്യന്‍മാരും
ക്ഷണിക്കപ്പെട്ടവർ.യേശുവിൻറെ അമ്മയും
സന്നിഹിതയായിരുന്നു. വീഞ്ഞു തീർന്നു പോകുന്നു.
വാങ്ങാൻ പണമില്ല. അല്ലെങ്കിൽ ആവശ്യമുളള
അത്രയും വീഞ്ഞു ലഭ്യമല്ല.വീട്ടുക്കാർക്ക് പരിഭ്രാന്തി.
യേശുവിൻെറ അമ്മ ഒരു പരിഹാരത്തനായി യേശുവിനെ
സമീപിക്കുന്നു യേശുവിന് ഒരു പരിഹാരം കണ്ടെത്താൻ
കഴിയും എന്ന് മറിയ്ക്കു പൂർണ്ണ ബോധൃമുണ്ടായിരുന്നു
എന്നാൽ തൻറെ സമയം ആയിട്ടില്ല, എന്ന് പ്രതിവചിച്ചപ്പോൾ,
മറിയയുടെ മുഖത്തെ ഉത്കണ്ഠ യേശു വായിച്ചെടുത്തു.
അവിടെ ലഭ്യമായ വീഞ്ഞ്‌ മുഴുവൻ തീർന്നാൽ മാത്രമേ ഒരു
അത്ഭുതത്തിനു പ്രസക്തിയുളളു.കഴിഞ്ഞ 30 വർഷത്തെ
പരിചയത്തിൽ ദൈവസാന്നിധൃത്തിൻറെ മർമ്മം 

ഗ്രഹിച്ചിരുന്ന  അമ്മ വേലക്കരോടു് യേശു എന്ത്

പറഞ്ഞാലും അത് ചെയ്യുവീൻ എന്ന് ആവശ്യപ്പെട്ടു.

യേശു താമസിയാതെ അവരോട് കൽപാത്രങ്ങളിൽ

വെളളം നിറയ്ക്കുവാൻ  ആവശൃപ്പെട്ടു.വെറും

കൽപാത്രങ്ങളിൽ വെളളം നിറഞ്ഞു കഴിഞ്ഞപ്പോൾ, അത് 

വിരുന്നുവാഴി രുചിച്ചു നോക്കിയാെറ, ഒന്നാം തരം വീഞ്ഞ് 

ആദൃം നല്ല വീഞ്ഞും,ജനം മത്തരായ ശേഷം, വീരൃം

കുറഞ്ഞതും വിളന്വുക സാധാരണമാണ്. എന്നാൽ

മികച്ചത് ഇപ്പോഴും സൂക്ഷിച്ചതിനെ വിരുന്നുവാഴി

മണവാളനെ അഭിനന്ദിച്ചു.വെളളം വീഞ്ഞായത് എപ്പോൾ

എന്ന് ആരും  മനസ്സിലാക്കിയില്ല.യേശു ഒരു ഭാവ ഭേദം

കൂടാതെ തൻറെ ആദ്യത്തെ അത്ഭുതം

യാതൊരു ശബ്ദകോലാഹലങ്ങളില്ലാതെ നിർവഹിച്ചു. ഇതിൽ

നിന്ന് നാം മനസ്സിലാക്കേണ്ടത്, യേശുവിന് ചെറിയ

കാരൃങ്ങിളിൽ പോലും ശ്രദ്ധിക്കുന്നു.ഒരു വിലയുമില്ലാത്തിനെ 

അമൂലൃമാക്കി തീർക്കുന്നു. നമ്മുടെ ജീവതത്തിൽ

ഏറ്റവും നല്ലത് ഒന്ന് വരാനിരിക്കുന്നതേയുളളു.

അത്ഭുതത്തിൻറെ പ്രഭാവം നമ്മളിൽ മാറ്റം വരുത്തും.

ഈ സംഭവത്തോടെ യേശുവിൻറെ മഹത്വം വെളിപ്പെട്ടു. 

ശിഷൃന്മാർ അവനിൽ വിശ്വസിച്ചു.  

 

Friday, March 20, 2020

INTRODUCTION GOSPEL OF JOHN CHAPTER 3


രീശ പ്രമാണിമായുള്ള സംവാദം 

യെഹൂദന്മാരുടെ പ്രമാണിയായ നിക്കോദീമോസ്   
യെഹൂദന്മാരുടെ ശക്തി കേന്ദ്രമായ സന്നദ്രീം
സംഘത്തിലെ അംഗം കൂടിയാണ്.
യേശുവിനെ  കാണുവാൻ രാത്രിയിൽ 
എത്തുന്നു .വ്യത്യസ്ത കാഴ്‌ചപ്പാട്‌ കൂടി തിരിച്ചു
പോകുന്നു. രഹസ്യമായി ശിഷ്യനായിത്തീരുന്നു.
മതപരമായ ജ്ഞാനത്തേക്കാൾ  മിശിഹായുടെ രാജ്യത്തിൽ
  പ്രവേശിക്കണമെങ്കിൽ ജീവിതം  
ഒരു ജനനത്തിൽ ആരംഭിക്കണം .
യെഹൂദനെ സംബന്ധിച്ചു , അവൻതന്റെ 
പാരമ്പര്യത്തിന്റെ  യോഗ്യതയിൽ രക്ഷ 
നേടുമെന്ന് വിശ്വസിക്കുന്നു .
എന്നാൽ ആ യോഗ്യത  ഒന്നും  മിശിഹായുടെ രാജ്യത്തിൽ സ്വീകാര്യമല്ലെന്ന്  അവനെ 
പഠിപ്പിക്കുന്നു .നിക്കോദീമോസ്  യേശുവിന്റെ
മുൻപിൽ  തികച്ചും  ഒന്നുമില്ലാത്തവനായി നിന്നു. 
യെഹൂദന്മാരെ സ്വീകരിക്കാൻ  സ്വർഗ്ഗത്തിലെ
വാതിക്കൽ എബ്രഹാം  കാത്തു നിൽക്കുമെന്നാണ്  

റബ്ബികൾ  അവരെ പഠിപ്പിച്ചത്. ലോകത്തിൽ 
എത്ര  രക്ഷാമാർഗ്ഗം  ഉണ്ടെങ്കിലും അതിനെ 
ഒന്നും യേശു സാധുകരിക്കുന്നില്ല .നിത്യ ജീവൻ 
എന്നേക്കുമുള്ള  ജീവിതത്തേക്കാൾ അത്‌  ദൈവിക 
സാമീപ്യത്തിൽ ,നിയന്ത്രണത്തിൽ ആയിരിക്കുന്നു.
ദൈവ സ്നേഹമാണെന്നു അവർ ഗ്രഹിച്ചില്ല.
അവരെ മാത്രം എന്നാൽ രക്ഷയുടെയും  
നിത്യ ജീവന്റെയും സാർവത്രിക വാഗ്ദാനം 
തികച്ചും അവർക്കു വിപ്ലവകരമായഒരു ആശയം  
തന്നെ ആയിരുന്നു. വീണു പോയ മനുഷ്യനെ 
തന്നെ  സ്നേഹിക്കാൻ  മാത്രമല്ല തന്റെ പുത്രനെ  
അവന് പകരക്കാരൻ എന്ന നിലയിൽ  
മനസ്സിലാക്കാൻ അല്പം പ്രയാസമുള്ള  
വിഷയം തന്നെ. യേശു ക്രിസ്തുവിലൂടെ ഒരേ ഒരു 
രക്ഷകനെ ദാനം ചെയുന്നത് വഴി ദൈവ  സ്നേഹം 
അനന്തമാണ്. അത്  മനുഷ്യരാശിയെ മുഴുവൻ 
ഉൾകൊള്ളുന്നു. ഏറ്റവും മികച്ചതിനെ തന്നെ  
യേശു ക്രിസ്തുവിനെ തന്നെ നൽകി ,രക്ഷ 
സ്വീകരിക്കാൻ ഉള്ള ഉത്തരവാദിത്വം തികച്ചും 
വ്യക്തിപരം.നിരസിക്കുന്നവർ ശിക്ഷ അനുഭവിക്കും. 
ഒരു തിരിച്ചുവരവ് ഇല്ല. നിങ്ങൾക്ക്ല ലഭിച്ചിരിക്കുന്ന ഈ  
അസുലഭ അവസരം ലഘുവായി കാണാതെ 
യേശുക്രിസ്തുവിനെ സ്വന്ത രക്ഷിതാവായി 
അംഗീകരിക്കുവാൻ നിങ്ങളോട് ഞങ്ങൾ 
അഭ്യർത്ഥിക്കുന്നു .



LESSON 08 GOSPEL OF JOHN CHAPTER 3 INTERACTIVE QUESTIONS

Thursday, March 19, 2020

LESSON 09 GOSPEL OF JOHN CHAPTER 3 INTERACTIVE QUESTIONS

INTRODUCTION TO GOSPEL OF JOHN CHAPTER 4


നാലാം അദ്ധ്യായത്തിൽ ഒരു ശമരിയ സ്ത്രീയുടെ 
ചരിത്രമാണ്. ഗലീലയിൽ നിന്ന് യെരുശലേമിൽ 
എത്തുവാൻ ഏറ്റവും ചെറിയ മാർഗ്ഗത്തിലൂടെ
യേശുവും ശിഷ്യന്മാരും കടന്ന് പോകുന്നു.

പണ്ട് രാജ്യത്തു ഉണ്ടായിരിരുന്നവരെയും സാമാന്യ ബുദ്ധി മാത്രം 

ഉള്ളവരെയും നെബൂഖദ്‌നേസർ രാജാവ് ബാബിലോണിലേക്കു 
കൊണ്ടുപോയില്ല. ബാക്കിയുള്ള യെഹൂദന്മാർ തങ്ങളുടെ 
പൈതൃകം വിട്ടു കളഞ്ഞു.അന്യദേവമാരെ സേവിക്കുകയും 
അന്യജാതിക്കാരുമായി ഇടകലർന്നു, അങ്ങനെ ഒരു പുതിയ 
ജാതി രൂപം കൊണ്ടു. അടിമത്വം കഴിഞ്ഞു തിരികെ വന്ന  
യെഹൂദന്മാർക്കു ഇവരെ സ്വീകാര്യമല്ലായിരുന്നു.

യേശുവിന്റെ കാലത്തും അവർ അതെ ആചാരങ്ങൾ തുടർന്ന് 

വന്നതിനാൽ യാഥാസ്തികരായ യെഹൂദന്മാർ ശമരിയരുടെ 
താമസസ്ഥലത്തു കൂടെ കടന്നു പോകാറില്ല. യെരുശലേമിൽ 
പോകുവാൻ സുഖാർ പട്ടണത്തിലൂടെ  എളുപ്പം പോകുവാൻ 
കഴിയും. എന്നാൽ അത് ശമര്യരുടെ പട്ടണം ആയതിനാൽ 
ഏറ്റവും ദൂരം കൂടിയ സ്ഥലത്തു കൂടി മാത്രമേ യെഹൂദന്മാർ 
പോയിരുന്നത്.

യേശുവും  ശിഷ്യന്മാരും ചെറിയ വഴിയിൽ കൂടി കടന്നു പോയി 

സുഖാർ പട്ടണത്തിൽ എത്തിയപ്പോൾ മധ്യാഹ്ന സമയം ദാഹിച്ചിട്ടു
അവിടെ കണ്ട കിണറ്റിങ്കരയിൽ യേശു ഇരുന്നു. അപ്പോൾ ഒരു 
ശമര്യസ്ത്രീ വെള്ളം കോരുവാൻ അവിടെ എത്തി. യേശു ശമരിയ 
സ്ത്രീയോടു കുടിപ്പാൻ വെള്ളം ചോദിച്ചു.അപ്പോൾ ശമര്യ സ്ത്രീ 
യെഹൂദന്മാർ ശമര്യരുടെ കൈയിൽ നിന്ന് വെള്ളം കുടിക്കുന്നത് 
നിഷിദ്ധമെന്നു ഓർപ്പിച്ചു.

ഇവിടെ യേശു തന്റെ ജീവിത ദൗത്യം, യെഹൂദന്മാരെ മാത്രം

ഉൾകൊള്ളുന്ന പ്രേഷിത വലയത്തിൽ നിന്ന് മാറി ജാതികളെ 
കൂടി കൂട്ടുന്ന പ്രവൃത്തി ഇവിടെ തുടക്കം ഇടുകയാണ്.
ജെറുസലെമിലോ ഗെരസിം മലയിലോ അല്ല യഥാർത്ഥ 
ആരാധന അർപ്പിക്കപെടേണ്ടത് നേരെ മറിച്ചു 
ആത്മാവിലും സത്യത്തിലും അത്രേ അത് എന്നും അത് 
തികച്ചും ആത്മീകം! എന്ന് അവളെ പഠിപ്പിച്ചു.
വ്യക്തിപരമായി മശിഹാ എന്ന് വെളിപ്പെടുത്തിയതിനാൽ
യേശുവിന്റെ ശുശ്രുഷാ എല്ലാവര്ക്കും പ്രാപ്യമെന്നു തെളിയിച്ചു.
ശമര്യ സ്ത്രീയുടെ സാക്ഷ്യം മുഖേന ശമര്യരും യേശുവിനെ 
തങ്ങളുടെ പട്ടണത്തിലേക്ക് സ്വീകരിച്ചു. യേശു രണ്ടു ദിവസം
അവരോട് ഒപ്പം താമസിച്ചു. ദൈവരാജ്യത്തിൽ ആരും 
നിഷിദ്ധർ അല്ല എന്ന് അവർക്ക് കാണിച്ചു കൊടുത്തു.

തന്നിൽ വിശ്വാസം അർപ്പിച്ച ഒരു രാജഭ്രത്യൻ യേശുവിനെ

തന്റെ ഭവനത്തിലേക്ക് ക്ഷണിച്ചു.തന്റെ പ്രവർത്തികളിൽ 
മാത്രമല്ല തനിക്ക് വാക്കിലും ശക്തിയുണ്ട് എന്ന് കാണിച്ചു 
കൊടുക്കുന്നു. നിന്റെ മകൻ ജീവിച്ചരിക്കുന്നു എന്ന് പറഞ്ഞു 
അവനെ യാത്രയാക്കി. വഴിയിൽ അവന്റെ വേലക്കാർ വന്നു 
നിന്റെ മകൻ ജീവനോടെ ഇരിക്കുന്നു എന്ന് അറിയിച്ചു.
അവനും കുടുംബവും യേശുവിൽ വിശ്വസിച്ചു.

ഈ യേശുവിൽ നിങ്ങളും വിശ്വസിക്കുമോ ? 


 






   

       

Sunday, March 15, 2020

Saturday, March 14, 2020

INTRODUCTION TO GOSPEL OF JOHN CHAPTER 05

 ബെഥേസ്ഥാ  കുളം


ബെഥേസ്താ  കുളത്തിങ്കൽ കിടന്നിരുന്ന ഒരു രോഗിയെ 
മാത്രം സൗഖ്യമാക്കിയത് എന്ത് കൊണ്ട് എന്ന് നമ്മുക്ക്
തോന്നാൻസാധ്യത ഉണ്ട്. ഈ ലോകത്തിൽ അനേകം 
രോഗികൾ ഉണ്ടെങ്കിലും അവരിൽ പലർക്കും തങ്ങളുടെ 
സ്ഥിതി മെച്ചമാകാൻ താല്പര്യം ഇല്ല, തങ്ങളുടെ ദയനീയ
സ്ഥിതിയിൽ തന്നെ ഇരിക്കാൻ അവർ  ഇഷ്ടപെടുന്നു.
തങ്ങളിൽ സഹതപിക്കാൻ  ആൾക്കാർ ഉണ്ടായിരിക്കണം
എന്ന് ആഗ്രഹിക്കുന്നു തങ്ങളുടെ ബലത്തിൽ തന്നെ
ആശ്രയിക്കാൻ ശ്രമിക്കുന്നു. കഷ്ടത്തിൽ നിന്ന് വിടുതൽ
പ്രാപിക്കാൻ താല്പര്യമില്ല. ആരേയും ആശ്രയിക്കുന്നില്ല.
ഇവിടെ 38 ആണ്ടു പഴക്കമുള്ള രോഗിയെ  യേശു കണ്ടത് 
മാത്രമല്ല അവന്റെ സ്ഥിതി  കൂടി മനസ്സിലാക്കി.അതിലും
വിചിത്രം അവനോട് നിനക്ക് സൗഖ്യമാകാൻ മനസ്സുണ്ടോ 
എന്ന് കൂടി ചോദിക്കുന്നു.അതിനു മറുപടി,  വേണ്ട എന്ന്
പറഞ്ഞാൽ പിന്നീട് ഒരിക്കലും ഒരു വിടുതൽ ലഭിക്കുമോ
എന്ന് ആശങ്ക എപ്പോഴും നിലനിൽക്കും.


എന്നാൽ ഈ മനുഷ്യനെ നോക്കുക അവന്റെ മറുപടി 

കേട്ടാൽ നമ്മൾ പോലും കോരിത്തരിക്കും കാരണം ഒരു 
പുരുഷായുസ് മുഴുവൻ ഒരു പക്ഷെ ആ കുളത്തിങ്കൽ 
ചെലവഴിച്ചിരിക്കണം.ഇപ്പോൾ അവനു ആവശ്യം ഒരു 
വിടുതൽ തന്നെ. അവന്റെ പ്രതികരണം ശ്രദ്ധിക്കുക,
യേശു ആരെന്നോ അവനെ സൗഖ്യമാക്കാൻ പ്രാപ്തനെന്നോ 
അവൻ ചിന്തിക്കുന്നില്ല.അവന്റെ ലക്‌ഷ്യം ആദ്യം 
കുളത്തിൽ ഇറങ്ങുക എന്നാണ്.അതിൻറെ അർത്ഥം, 
ഇപ്പോഴും അവൻ പ്രതീക്ഷ കൈ വിടുന്നില്ല. കഴിഞ്ഞ 
കാലങ്ങളിലെ പോലെ  ഒരു ശ്രമം കൂടി ചെയ്യുവാൻ തയാറായി, 
പരസഹായം ഇല്ലാതെ അത് സാധിക്കില്ല, അപ്പോൾ
എനിക്ക് ആരുമില്ല എന്ന് പറഞ്ഞപ്പോൾ മനസ്സലിഞ്ഞു 
തന്റെ വായിലെ ശബ്ദത്താൽ യേശു  അവനോടു 
കിടക്ക എടുത്തു നടക്കാൻ പറയുന്നു. ദൈവകി ശക്തി
അവനിൽ വ്യാപരിച്ചു.ഉടനെ തന്നെ അവൻ എഴുനേറ്റു
നടന്നു. 

ഒരുവൻ സൗഖ്യമാകുന്നതിനെക്കാൾ തങ്ങളുടെ 

ന്യായപ്രമാണം തെറ്റി കൂടാ എന്ന് ആഗ്രഹിക്കുന്ന ഒരു 
കൂട്ടം അവിടെ പ്രശ്‌നം സൃഷ്‌ടിക്കുന്നു.എന്നാൽ 
സൗഖ്യമാക്കിയ   ആളെ  അവന് തിരിച്ചറിയാൻ കഴിഞ്ഞില്ല.

സൗഖ്യമായവനെ യേശു കണ്ടപ്പോൾ അവനോട് നിനക്ക് 

സൗഖ്യമായല്ലോ,ഇനിയും പാപം ചെയ്യരുത് , അഥവാ പാപം 
ചെയ്താൽ പിന്നീട് അധികം തിന്മ വരും എന്ന് പറഞ്ഞു 
അവനു താക്കീത് നൽകി. എന്നാൽ അവൻ ചെന്ന് തന്നെ 
സൗഖ്യമാക്കിയത് യേശു എന്ന് പരീശന്മാരോട് പറഞ്ഞു.
പക്ഷെ യേശു തന്റെ വചനത്താൽ അവരെ 
നിശബ്ധരാക്കുന്നു.തന്റെ സാക്ഷ്യം  അഞ്ച്  വിധമാണ് 
എന്ന് അവരെ ഓർപ്പിക്കുന്നു. 

 1) സ്നാപക യോഹന്നാൻറെ സാക്ഷ്യം 

   2) യേശുവിന്റെ പ്രവൃത്തികൾ  
   3) പിതാവിന്റെ സാക്ഷ്യം
   4) തിരുവെഴ്ത്തുകൾ 
   5) മോശെയുടെ സാക്ഷ്യം    





  


                                                             
               

  





               

LESSON 14 GOSPEL OF JOHN CHAPTER 5 INTERACTIVE QUESTIONS

LESSON 15 GOSPEL OF JOHN CHAPTER 5 INTERACTIVE QUESTIONS

                          









          

Wednesday, March 11, 2020

LESSON 18 GOSPEL OF JOHN CHAPTER 5 INTERACTIVE QUESTIONS

INTRODUCTION TO GOSPEL OF JOHN CHAPTER 6


ആറാമത്തെ അദ്ധ്യായത്തിൽ കാണുന്ന കാഴ്ച  
തിബെര്യാസ് കടപ്പുറം ഗലീല കടൽ എന്നും പറയും , 
ഒരു വലിയ പുരുഷാരം അവിടെ കൂടി വന്നരിക്കുകയാണ് 
അതിന്റെ കാരണം യേശു അനേകം രോഗികളെ
സൗഖ്യപ്പെടുത്തി കൊണ്ടിരിക്കുന്നു  കഴിഞ്ഞ പലസ്തീന്റെ
നാനൂറ് വര്ഷത്തിലെ ചരിത്രം തികച്ചും  ഇരുൾ 
അടഞ്ഞതായിരുന്നു ദൈവത്തിൽനിന്ന് യാതൊരു
വെളിപ്പാടും ഇല്ലാത്ത കാലമായിരുന്നു
അതിന്റെ  നടുവിലേക്ക് ഇതാ ജീവന്റെ വെളിച്ചം 
എത്തിയിരിക്കുന്നു. പ്രകാശത്തിന്റെ പ്രഭാപൂരം-യേശു  

തന്റെ കൂടെ സഞ്ചരിച്ചു കൊണ്ടിരുന്ന പുരുഷാരത്തിന്റെ 
വിശന്ന് വലഞ്ഞ നില മനസ്സിലാക്കിയ കര്ത്താവ്  അവർക്ക് 
വിശപ്പു അടക്കുവാൻ അപ്പം എവിടെ നിന്നു വാങ്ങും എന്ന് 
പിലിപ്പോസിനോട്  ചോദിച്ചു.തന്റെ കൂടെ ഉള്ള ഗണിതം 
അറിയുന്ന ഫിലിപ്പോസ് തന്റെ കണക്കു കൂട്ടി  ഒരുവൻ
ആറുമാസം ജോലി ചെയ്താൽ കിട്ടുന്ന കൂലിയായ
200 പണം കൊണ്ട് വാങ്ങിയാൽ തികയത്തില്ല  എന്ന്
പറഞ്ഞു. അതിലും ചെറിയ  ഒരു നിർദ്ദേശം ,
അന്ത്രയോസ് കൊണ്ട് വന്നു  ഒരു പയ്യൻ അവിടെ ഉണ്ട് 
അവന്റെ കൈവശം അമ്മ അവനു യേശുവിന്റെ കൂടെ 
സഞ്ചരിക്കുമ്പോൾ കഴിക്കാൻ  കൊടുത്ത അഞ്ച് ചെറിയ
യവയപ്പവും രണ്ടു മീനും ഇത് ഒട്ടും തികയത്തില്ല
എന്നു പറഞ്ഞു 

അപ്പോൾ അതാ യേശു പറയുന്നു ആളുകളെ ഇരുത്തുവിൻ .
യേശുവിന്റെ ഗണിതം ആർക്കും മനസ്സിൽ ആയില്ല ആ 
കൊച്ചുപയ്യൻ കൊണ്ടുവന്ന ആ അപ്പം യേശുവിന്റെ 
കൈകളിൽ എത്തി. യുഗങ്ങളായി ലോക ജനതയെ  
തീറ്റി പോറ്റിയ കരങ്ങൾ. സ്വർഗ്ഗത്തിലേക്ക് നോക്കി  
വാഴ്ത്തിയപ്പോൾ വലിയ ഒരു പുരുഷാരം തിന്നു 
തൃപ്‍തിയടഞ്ഞതു  മാത്രമല്ല പന്ത്രണ്ട് കൊട്ട  അപ്പ കഷണങ്ങൾ 
അധികം വന്നിരിക്കുന്നു. ചെറുതെങ്കിലും നമുക്കുള്ളത്
 കർത്താവിനെ ഏൽപ്പിച്ചാൽ നിറവും വർധനയും ഫലം.
പുരുഷാരത്തിന്റെ പ്രതികരണം ഒരു പ്രവാചകൻ 
അവരുടെ ഇടയിൽ എഴുനേറ്റിരിക്കുന്നു.ചിലർ യേശുവിനെ
 പിടിച്ചു രാജാവാക്കാൻശ്രമിക്കുന്നു എന്ന് മനസ്സിലായപ്പോൾ 
മലയിൽ പോയി പ്രാർത്ഥിച്ചു കൊണ്ടിരുന്നു 

ശിഷ്യന്മാർ പടകിൽ കയറി അക്കരയ്ക്ക് പോയി 
കടലിൽ കൊടുങ്കാറ്റു അടിച്ചു കുറെ ദൂരം
പോയപ്പോൾ യേശു അവരുടെ അടുക്കൽ എത്തി.  

പിറ്റേ ദിവസം പുരുഷാരം തന്റെ അടുക്കൽ എത്തി, 
അവൻ അവരെ ഉപദേശിച്ചു. ജീവന്റെ അപ്പം 
കണ്ടെത്തുവാനും വിശക്കാത്ത അപ്പത്തിനായി 
കാംഷിക്കുവാനും അവരെ ഉദ്‌ബോധിപ്പിച്ചു. തന്റെ രക്‌തം 
കുടിക്കുകയും തന്റെ മാംസം തിന്നുകയും വേണമെന്ന്
പറഞ്ഞപ്പോൾ അവർക്കു സഹിച്ചു കൂടായിരുന്നു. പലരും 
യേശുവിനെ വിട്ടു പോയി ആ ഉപദേശം തന്റെ
 മരണത്തിലൂടെ അവർക്കു ലഭിക്കാൻ പോകുന്ന രക്ഷയെ 
കുറിച്ചാണ്  വരോട് പറഞ്ഞത്. മറ്റുള്ളവർ തന്നെ വിട്ടു
 പോയെ പോലെ തന്റെശിഷ്യമാർക്കും തന്നെ വിട്ടു 
പോകുവാൻ പറഞ്ഞു പക്ഷേ അവർ പറഞ്ഞത് യേശുവിന്റെ
 പക്കൽ നിത്യജീവ മൊഴികൾ ഉണ്ട് അങ്ങനെ മറ്റൊരിടം അവർ 
കാണുന്നില്ല എന്ന് പറഞ്ഞു, അവനെ തന്നെ പിൻപറ്റി.   



BREAD OF LIFE 



                                       
       




Saturday, March 7, 2020

LESSON 24 GOSPEL OF JOHN CHAPTER 6 INTERACTIVE QUESTIONS

LESSON 25 GOSPEL OF JOHN CHAPTER 6 INTERACTIVE LESSONS

INTRODUCTION TO GOSPEL OF JOHN CHAPTER 7

SIBLINGS OF JESUS CHRIST


 ഏഴാം അദ്ധ്യായത്തിൽ നമ്മൾ യേശുവിന്റെ
സഹോദരന്മാർക്ക് യേശുവിനെ കുറിച്ചുള്ള വിപരീത 
അഭിപ്രായങ്ങൾ കാണുന്നു.ജനപ്രസിദ്ധി നേടുവാൻ  
ഒരിക്കലും യേശു ഒന്നും പ്രവർത്തിച്ചിട്ടില്ല. 
അവർ അവനോട് ഒരു നായകനാകുവാൻ പ്രേരണ ചെലുത്തി 
പക്ഷെ യേശു അവരുടെ താൽപര്യത്തിന് വഴങ്ങിയില്ല.  
അവർ ആവശ്യപ്പെട്ടിട്ടും കൂടാര പെരുന്നാളിന് അവരോട് 
ഒപ്പം പോയില്ല. 

 യേശു എപ്പോഴും ഉപയോഗിക്കുന്ന ഒരു പദപ്രയോഗം 
"എന്റെ സമയം വന്നിട്ടില്ല എന്ന്, തന്റെ ക്രൂശ് മരണവും
പുനരുത്ഥാനവും ആയിരുന്നു എപ്പോഴും തന്റെ
ചിന്താവിഷയം.അതാണ് തന്റെ സമയം. 

തന്റെ മൂന്നരവർഷത്തെ പ്രവർത്തനം മുഴുവനും
പിതാവിന്റെ ഇച്ഛാനുസരണം ആയിരുന്നു. തന്റെ 
പ്രവർത്തങ്ങൾ മനുഷ്യന്റെ ഇടപെടൽ കൊണ്ട് തടസം 
വരാനോ നിർത്തി വയ്ക്കാനോ ഇടം കൊടുത്തില്ല. 
ഇപ്പോൾ മനുഷ്യ രൂപത്തിലായതിന്റെ പരിമിതികളും 
ഉണ്ട്. ശബ്ബത്തിലാണ് യേശു സാധാരണമായി സൗഖ്യം 
വരുത്തിയിരുന്നുത്. അത് യെഹൂദന്മാർ  വളരെ ചൊടിപ്പിച്ചു.
യേശു യഥാർത്ഥ മശിഹാ ആണോ അല്ലയോ എന്നുള്ള 
ഒരു തർക്കം അവരുടെ ഇടയിൽ നടമാടിയിരുന്നു.
ദൈവത്തെ പിതാവ്‌ എന്ന് യേശു വിളിക്കുന്നതും അവർക്കു 
വെറുപ്പായിരുന്നു, പക്ഷെ  യേശു എപ്പോഴും പിതാവിനെ 
കുറിച്ച് മാത്രം സംസാരിക്കും.യേശുവിനെ ദൈവമായി 
കാണുവാനോ അനുസരിക്കാനോ  അവർ കൂട്ടാക്കിയില്ല.

പെരുന്നാളിന്റെ നടുവിൽ പരിശുദ്ധാത്മാവിനെ കുറിച്ച് 
ഒരു പുതു സന്ദേശം അവർക്കു നൽകി.

മിശിഹാ ബെത്ലഹേമിൽ നിന്ന് വരുന്നു എന്നാണ് 
അവരുടെ വിശ്വാസം, യേശു ജനിച്ചത് ബെത്ലെഹെമിൽ 
ആയിരുന്നു.പക്ഷെ അവന്റെ ബാല്യകാലം മുഴുവൻ 
ഗലീലയിലായിരുന്നു അതിനാൽ യെഹുദന്മാർ യേശുവിനെ 
ഒരു ഗലീലക്കാരനായി കണ്ടു.അവരുടെ ഇടയിൽ തന്നെ 
ഒരു ഭിന്നാഭിപ്രായം ഉണ്ടായിരുന്നു.

മഹാപുരോഹിതന്മാരും പരീശന്മാരും യേശുവിനെ 
പിടിക്കാൻ ദേവാലയത്തിലെ ചേവകരോട് ആവശ്യപ്പെട്ടു
പക്ഷെ അവർ യേശുവിനെ പിടിക്കാതെ തിരികെ എത്തി. 
മഹാപുരോഹിതന്മാരും പരീശന്മാരും അവരെ ചോദ്യം ചെയ്തു.
അവർ മറുപടി പറഞ്ഞത് " ഈ മനുഷ്യൻ സംസാരിച്ചത് 
പോലെ ആരും ഒരുനാളും സംസാരിച്ചിട്ടില്ല. അവനു ഒപ്പം
പറയാൻ ഒരു ആളുമില്ല, ശത്രുക്കൾ പോലും യേശുവിന്റെ
വാക്കിനെ  എതിർക്കുവാൻ കഴിഞ്ഞില്ല.

യേശുവിനെ വായ്‌മൊഴി കേൾക്കാതെ അവനെ 
ശിക്ഷിക്കാനുള്ള ശ്രമം നിക്കോദേമോസ് തടയുന്നു .

കുറിപ്പ്:- കൂടാര പെരുനാൾ യെഹൂദന്മാർ ആണ്ട് തോറും  
ആഘോഷിക്കുന്ന ഒന്നാണ് , ഇസ്രായേൽ മക്കൾ മരുഭൂമിയിൽ 
കൂടാരങ്ങളിൽ വസിച്ചതിന്റെ ഓർമ്മ പുതുക്കാൻ  
ഉദ്ദേശിച്ചുള്ളതാണ് ആവർത്തന പുസ്തകം 16 : 13-15  
ഒത്തു നോക്കുക 


          


 

Sunday, March 1, 2020

INTRODUCTION TO GOSPEL OF JOHN CHAPTER 8


എട്ടാം അദ്ധ്യായത്തിൽ യേശു ഒലിവു മലയിൽ പ്രാർത്ഥന കഴിഞ്ഞു 

ദൈവാലയെത്തിലേക്ക് മടങ്ങി . അവിടെ ഇരുന്നു ഉപദേശിച്ചു.അപ്പോൾ,
കുറെ പരീശന്മാർ ഒരു വ്യഭിചാരിയായ സ്ത്രീയെ പിടിച്ചു യേശുവിൻറെ 
അടുക്കൽ കൊണ്ട്  വന്നു. ജാരവൃത്തിയിൽ തന്നെ പിടിക്കപ്പെട്ട നിലയിൽ 
എന്നാൽ ഇത് യേശുവിനെ കുടുക്കാനുള്ള ശ്രമം ആയിരുന്നു.
യെഹൂദന്മാർ യേശുവിനോട് മോശെയുടെ ന്യായപ്രമാണ പ്രകാരം കല്ല് 
എറിയണം. നിയമപ്രകാരം പ്രവർത്തി ചെയ്ത രണ്ടു പേരെയും 
ഹാജരാക്കാൻ അവർ ബാധ്യസ്ഥരായിരുന്നു.. 

യേശു അവരോട് പറഞ്ഞത് നിങ്ങളിൽ പാപം ഇല്ലാത്തവൻ ഇവളെ ആദ്യം 

കല്ലെറിയട്ടെ എന്നാണ്. തങ്ങൾ എല്ലാവരും പാപികളാണ് എന്നുള്ള ബോധം 
ഉണ്ടായിട്ടു ഓരോരുത്തർ കല്ല് താഴെ ഇട്ടിട്ടു പിരിഞ്ഞു പോയി.അപ്പോൾ 
കര്ത്താവ് സ്ത്രീയോട് ഞാനും നിന്നെ കുറ്റം വിധിക്കുന്നില്ല, ഇനിമേൽ 
പാപം ചെയ്യരുത് എന്ന് താക്കീതു കൊടുത്തു അവളെ വിട്ടയച്ചു. 

തുടർന്ന് യേശു താൻ ലോകത്തിന്റെ വെളിച്ചം എന്ന് അവകാശപ്പെട്ടു 

എന്നാൽ ഈ പ്രസ്താവന പരീശന്മാരെ ചൊടിപ്പിച്ചു. അവർ അവനോട് 
നീ നിനക്ക് തന്നെ സാക്ഷ്യം പറഞ്ഞാൽ അത് വിശ്വസിക്കാൻ പ്രയാസം  
എന്ന് പരീശന്മാർ പറഞ്ഞു. മറുപടിയായി ഞാൻ എവിടെ നിന്ന് വന്നു 
എന്നും  എവിടേയ്ക്കു  പോകുന്നു എന്നും നിങ്ങൾ അറിയുന്നില്ല, ഞാൻ 
പോകുന്ന ഇടത്തേക്ക് അവർക്കു എത്തുവാൻ കഴിയില്ല.നിങ്ങൾ  
നിങ്ങളുടെ പാപത്തിൽ മരിക്കുമെന്നും എന്നാൽ താൻ ഉയർത്തപ്പെട്ടാൽ
എല്ലാവരെയും തന്നിലേക്ക് ആകർഷിക്കും എന്ന് യേശു അവരോട് പറഞ്ഞു 

പിതാവ് തന്നെ വെറുതെ വിട്ടില്ല എന്നും അവനു പ്രസാദം ഉള്ളത് മാത്രമേ 

താൻ ചെയ്യുന്നുവെന്നും യേശു അവരെ ഉദ്ബോധിപ്പിച്ചു. പലരും 
അവനിൽ വിശ്വസിച്ചു. തന്നിൽ വിശ്വസിക്കുന്നർ യഥാർത്ഥ സ്വാതന്ത്ര്യം 
അനുഭവിക്കും അങ്ങനെ തന്റെ ശിഷ്യന്മാർ ആയി തീരുമെന്നും യേശു 
അവരോടു പറഞ്ഞു.ചിലർ യേശുവുമായി തർക്കത്തിൽ ഏർപ്പെട്ടു 
ആരാണ് ദൈവത്തിന്റെ മക്കൾ എന്നുള്ള വിഷയത്തിൽ  അവർ
അബ്രഹാമിന്റെ മക്കൾ എന്ന് അവകാശപെട്ടു. എന്നാൽ യേശു 
അവരോട് എൻറെ വാക്ക് അനുസരിക്കുന്നവർ മരിച്ചാലും
ജീവിക്കും എന്ന് പറഞ്ഞപ്പോൾ , അവർ അബ്രാഹാം മരിച്ചു
പ്രവാചകരും മരിച്ചു , പിന്നെ നീ എങ്ങനെ ജീവയ്ക്കും എന്ന് 
അവർ പറഞ്ഞപ്പോൾ യേശു അവരോട് എബ്രഹാം എന്റെ 
ദിവസം കണ്ടു സന്തോഷിച്ചു എന്ന് മറുപടി പറഞ്ഞപ്പോൾ 
അബ്രാഹമിന് കണ്ടിട്ടുണ്ടോ എന്നാ ചോദ്യത്തിനു അബ്രഹാമിന്
മുൻപേ ഞാൻ ഉണ്ട് എന്ന് പറഞ്ഞതും അവർ  നീ തന്നെ തന്നേ  
ദൈവമാക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞു അവനെ എറിയുവാൻ 
കല്ല് എടുത്തു ഉടനെ യേശു ദൈവാലയം വിട്ടു പോയി.


   




LESSON 31 GOSPEL OF JOHN CHAPTER 8 INTERACTIVE QUESTIONS