Showing posts with label PAGE 55. Show all posts
Showing posts with label PAGE 55. Show all posts

Sunday, February 2, 2020

INTRODUCTION TO GOSPEL OF JOHN CHAPTER 12


ബെഥാന്യയിലെ മറിയയുടെയും മാർത്തയുടെയും 
ഭവനം, യേശുവും ശിഷ്യന്മാരും എപ്പോഴും അവിടെ 
സ്ഥിരം സന്ദർശകർ ആയിരുന്നു. ഇന്ന് അവിടെ വലിയ 
സൽക്കാരം നടക്കുന്നു. യേശു ലാസറിനെ മരിച്ചവരുടെ
 ഇടയിൽ നിന്നും ഉയർപ്പിച്ച ലാസറും അവിടെ 
ഉണ്ടായിരുന്നു,മുഖ്യാതിഥി യേശു തന്നെ ആതിഥേയ 
മാർത്ത തന്നെ. തന്റെ സഹോദരനെ ഉയിർപ്പിച്ചതിലുള്ള
ആദരസൂചകമായി വിലയേറിയ സൗരഭ്യ തൈലം 
യേശുവിന്റെ കാലിൽ പൂശി തന്റെ തലമുടി കൊണ്ട് 
തുടച്ചു.വീട് മുഴവനും സൗരഭ്യം കൊണ്ട്  നിറഞ്ഞു. 

ഇന്നലെ വരെ അത് ഒരു മരണ വീടായിരുന്നു,

 ദുഃഖം തളം കെട്ടി നിന്നിരുന്നു. യേശുവിന്റെ 
ശബ്ദത്തിൽ അതെല്ലാം മാറി മറഞ്ഞു. മരിച്ചവൻ
 ജീവൻ ഉള്ളവനായി പുറത്തു വന്നു. ലോകം 
കണ്ടതിൽ വെച്ച ഏറ്റുവും വലിയ അത്ഭുതം !
 പണസഞ്ചി സൂക്ഷിക്കുന്ന യൂദാസ് തൈലത്തിന്റെ
 ചെലവിൽ വലിയ അസംതൃപ്‍തി വെളിവാക്കി.
എന്നാൽ യേശു അതിനു അനുവദിച്ചില്ല ദരിദ്രന്മാർ
എപ്പോഴും നിങ്ങളുടെ അടുക്കൽ ഉണ്ട്  നിങ്ങൾക്ക് 
എപ്പോൾ  വേണുമെങ്കിലും അവരെ സഹായിക്കാൻ
 സാധിക്കും ഞാനോ നിങ്ങളുടെ കൂടെ ഇല്ല എന്ന് പറഞ്ഞു 


യേശുവും  ലാസറും നിമിത്തം അനേകം 

പേര് അവിടെകൂടി വന്നിരുന്നു. യെഹൂദന്മാരിൽ 
പലരും യേശുവിൽ വിശ്വസിച്ചു.അത് മഹാപുരോ
ഹിതന്മാർക്കു താങ്ങാവതിലും 
അപ്പുറം ആയിരുന്നു.അതിനാൽ യേശുവിനെ
 കൊല ചെയുവാൻ അവർ ആലോചിച്ചു വന്നു. 

പിറ്റെദിവസം യേശു യെരുശലേമിലേക്കു വരുന്നു 

എന്നറിഞ്ഞപ്പോൾ അത് ഒരു വലിയ വരവേല്പ്പിനു
 സ്വമേധയ പുരുഷാരം തയ്യാർ എടുത്തു. 
കുരുത്തോലകളൂം മരച്ചില്ലകളും വസ്ത്രങ്ങളും 
വഴിയിൽ വാരിയിട്ടു യേശുവിനെ ഹോശന്ന 
പാടിയാർത്തു.അപ്പോൾ പരീശന്മാർ 
ലോകം എല്ലാം അവന്റെ പുറകെ 
ആയി പോയല്ലോ എന്ന് പറഞ്ഞു പരിതപിച്ചു.


അപ്പോൾ പെരുന്നാളിന് വന്ന ചില യവനന്മാർ 

യേശുവിനെ കാണുവാൻ ആഗ്രഹിച്ചു. അപ്പോൾ
യേശു
തന്റെ മരണവും പുനരുത്ഥാനവും അടുത്തു
എന്ന് മനസിലാക്കി. തന്നെ മഹത്വ പെടുത്താൻ 
പിതാവിനോട് അപേക്ഷിച്ചു ഉടനെ 
മഹത്വപെടുത്തിയെന്നും ഇനിയും 
മഹത്വപ്പെടുത്തുമെന്നും സ്വർഗ്ഗത്തിൽ നിന്ന് 
മറുപടിയും  എത്തി.


മരണ പുനരുത്ഥാനത്തെ കുറിച്ച് യേശു പറഞ്ഞത് 

യെഹൂദന്മാർ മനസിലാക്കയില്ല.വളരെ അടയാളങ്ങൾ 
കാണിച്ചിട്ടും അവർ എല്ലാവരും വിശ്വസിച്ചില്ല. 
വിശ്വസിച്ചവർ  തന്നെ ആരും ഏറ്റുപറയുവാൻ 
തയ്യാർ ആയില്ലകാരണം. അവരെ  പള്ളിയിൽ
 നിന്ന് പുറത്താക്കും.


യേശു അവരോടു പറഞ്ഞത് നിങ്ങൾ ഇരുളിൽ

 നിന്ന് പ്രകാശത്തിലേക്ക് വരുവാൻ ഉള്ള വഴി 
ഞാൻ ഒരുക്കി,നിങ്ങളെ ശിക്ഷിക്കുവാൻ അല്ല 
രക്ഷിക്കുവാൻ ആണ്ഞാൻ വന്നത്.പിതാവ് 
പറഞ്ഞത് മാത്രം പുത്രൻ വെളിപ്പെടുത്തി.
പിതാവിന്റെകല്പന നിത്യജീവൻ.
ഈ വായനക്കാരനും നിത്യജീവന്റെ 
പങ്കാളി ആകുവാൻ ക്ഷണിക്കുന്നു. 


യേശുവും മറിയവും  മാർത്തയും