Showing posts with label PAGE 19. Show all posts
Showing posts with label PAGE 19. Show all posts

Saturday, March 14, 2020

INTRODUCTION TO GOSPEL OF JOHN CHAPTER 05

 ബെഥേസ്ഥാ  കുളം


ബെഥേസ്താ  കുളത്തിങ്കൽ കിടന്നിരുന്ന ഒരു രോഗിയെ 
മാത്രം സൗഖ്യമാക്കിയത് എന്ത് കൊണ്ട് എന്ന് നമ്മുക്ക്
തോന്നാൻസാധ്യത ഉണ്ട്. ഈ ലോകത്തിൽ അനേകം 
രോഗികൾ ഉണ്ടെങ്കിലും അവരിൽ പലർക്കും തങ്ങളുടെ 
സ്ഥിതി മെച്ചമാകാൻ താല്പര്യം ഇല്ല, തങ്ങളുടെ ദയനീയ
സ്ഥിതിയിൽ തന്നെ ഇരിക്കാൻ അവർ  ഇഷ്ടപെടുന്നു.
തങ്ങളിൽ സഹതപിക്കാൻ  ആൾക്കാർ ഉണ്ടായിരിക്കണം
എന്ന് ആഗ്രഹിക്കുന്നു തങ്ങളുടെ ബലത്തിൽ തന്നെ
ആശ്രയിക്കാൻ ശ്രമിക്കുന്നു. കഷ്ടത്തിൽ നിന്ന് വിടുതൽ
പ്രാപിക്കാൻ താല്പര്യമില്ല. ആരേയും ആശ്രയിക്കുന്നില്ല.
ഇവിടെ 38 ആണ്ടു പഴക്കമുള്ള രോഗിയെ  യേശു കണ്ടത് 
മാത്രമല്ല അവന്റെ സ്ഥിതി  കൂടി മനസ്സിലാക്കി.അതിലും
വിചിത്രം അവനോട് നിനക്ക് സൗഖ്യമാകാൻ മനസ്സുണ്ടോ 
എന്ന് കൂടി ചോദിക്കുന്നു.അതിനു മറുപടി,  വേണ്ട എന്ന്
പറഞ്ഞാൽ പിന്നീട് ഒരിക്കലും ഒരു വിടുതൽ ലഭിക്കുമോ
എന്ന് ആശങ്ക എപ്പോഴും നിലനിൽക്കും.


എന്നാൽ ഈ മനുഷ്യനെ നോക്കുക അവന്റെ മറുപടി 

കേട്ടാൽ നമ്മൾ പോലും കോരിത്തരിക്കും കാരണം ഒരു 
പുരുഷായുസ് മുഴുവൻ ഒരു പക്ഷെ ആ കുളത്തിങ്കൽ 
ചെലവഴിച്ചിരിക്കണം.ഇപ്പോൾ അവനു ആവശ്യം ഒരു 
വിടുതൽ തന്നെ. അവന്റെ പ്രതികരണം ശ്രദ്ധിക്കുക,
യേശു ആരെന്നോ അവനെ സൗഖ്യമാക്കാൻ പ്രാപ്തനെന്നോ 
അവൻ ചിന്തിക്കുന്നില്ല.അവന്റെ ലക്‌ഷ്യം ആദ്യം 
കുളത്തിൽ ഇറങ്ങുക എന്നാണ്.അതിൻറെ അർത്ഥം, 
ഇപ്പോഴും അവൻ പ്രതീക്ഷ കൈ വിടുന്നില്ല. കഴിഞ്ഞ 
കാലങ്ങളിലെ പോലെ  ഒരു ശ്രമം കൂടി ചെയ്യുവാൻ തയാറായി, 
പരസഹായം ഇല്ലാതെ അത് സാധിക്കില്ല, അപ്പോൾ
എനിക്ക് ആരുമില്ല എന്ന് പറഞ്ഞപ്പോൾ മനസ്സലിഞ്ഞു 
തന്റെ വായിലെ ശബ്ദത്താൽ യേശു  അവനോടു 
കിടക്ക എടുത്തു നടക്കാൻ പറയുന്നു. ദൈവകി ശക്തി
അവനിൽ വ്യാപരിച്ചു.ഉടനെ തന്നെ അവൻ എഴുനേറ്റു
നടന്നു. 

ഒരുവൻ സൗഖ്യമാകുന്നതിനെക്കാൾ തങ്ങളുടെ 

ന്യായപ്രമാണം തെറ്റി കൂടാ എന്ന് ആഗ്രഹിക്കുന്ന ഒരു 
കൂട്ടം അവിടെ പ്രശ്‌നം സൃഷ്‌ടിക്കുന്നു.എന്നാൽ 
സൗഖ്യമാക്കിയ   ആളെ  അവന് തിരിച്ചറിയാൻ കഴിഞ്ഞില്ല.

സൗഖ്യമായവനെ യേശു കണ്ടപ്പോൾ അവനോട് നിനക്ക് 

സൗഖ്യമായല്ലോ,ഇനിയും പാപം ചെയ്യരുത് , അഥവാ പാപം 
ചെയ്താൽ പിന്നീട് അധികം തിന്മ വരും എന്ന് പറഞ്ഞു 
അവനു താക്കീത് നൽകി. എന്നാൽ അവൻ ചെന്ന് തന്നെ 
സൗഖ്യമാക്കിയത് യേശു എന്ന് പരീശന്മാരോട് പറഞ്ഞു.
പക്ഷെ യേശു തന്റെ വചനത്താൽ അവരെ 
നിശബ്ധരാക്കുന്നു.തന്റെ സാക്ഷ്യം  അഞ്ച്  വിധമാണ് 
എന്ന് അവരെ ഓർപ്പിക്കുന്നു. 

 1) സ്നാപക യോഹന്നാൻറെ സാക്ഷ്യം 

   2) യേശുവിന്റെ പ്രവൃത്തികൾ  
   3) പിതാവിന്റെ സാക്ഷ്യം
   4) തിരുവെഴ്ത്തുകൾ 
   5) മോശെയുടെ സാക്ഷ്യം