Showing posts with label PAGE 46. Show all posts
Showing posts with label PAGE 46. Show all posts

Tuesday, February 18, 2020

INTRODUCTION TO GOSPEL OF JOHN CHAPTER 10


പത്താം അദ്ധ്യായത്തിന് ഒരു മുഖവര എന്ന് പറയുമ്പോൾ അത് 

തീർച്ചയായും നല്ലഇടയൻ തന്നെ യോജിക്കും.ആടുകളെ 
സൂക്ഷിച്ചിരിക്കുന്ന ആലയിൽ അതിന്റെ വാതിലിൽ കൂടെ
അല്ലാതെ പ്രവേശിക്കാൻ സാദ്ധ്യമല്ല.കാവൽക്കാരൻ 
വാതിലിൽ കൂടിവരുന്ന ഇടയനു മാത്രമേ അകത്തേയ്ക്കു
 പ്രവേശനം നല്കുകയുള്ളു.വാതിലിൽ കൂടിയല്ലാതെ വരുന്നവർ 
കള്ളനും കവർച്ചക്കാരനുമാണ്. ദൈവജനത്തിന്റെ
നേതാക്കന്മാരെ ഇടയന്മാർ എന്നാണ് വിളിക്കുക.


ഇടയൻ തന്റെ ആടുകളെ പേര് വിളിച്ചു വെളിയിൽ
കൊണ്ടുപോകും.അവൻ അവർക്കു മുൻപായി നടക്കും
ആടുകൾ തങ്ങളുടെ ഇടയനെ അനുഗമിക്കും.

യേശു തന്റെ ഐഹിക ജീവകാലത്തു ഫിലിപ്പോസ്‌ , മഗ്ദല
മറിയം, പത്രോസ് മുതലായവരെ വിളിച്ചു.യേശു വിളിച്ചവർ
ഒക്കെയും , അത് അവരുടെ ജീവത്തിന്റെ  ഒരു വഴി തിരിവ്
തന്നെ ആയിരുന്നു.

ഒരു സ്കോട്ടിഷ് യാത്രക്കാരൻ ജെറുസലേമിൽ ആടിന്റേയും
ഇടയന്മാരുടെയും ജീവിതം കണ്ടപ്പോൾ അവരെ അനുകരിക്കാൻ
ശ്രമിച്ചു. ഒരു ഇടയന്റെ കുപ്പായം വാങ്ങി ധരിച്ചു എന്നിട്ടു
ആടുകളുടെ മുൻപേ നടന്നു നോക്കി. അത്ഭുതം എന്ന് പറയട്ടെ
ഒറ്റ ആട് പോലും അയാളെ അനുഗമിച്ചില്ല !

യേശുവിനു മുൻപേ വന്നവർ കള്ളന്മാരും കവർച്ചക്കാരും അത്രേ
(വേദപുസ്തകത്തിലെ ഉള്ളവരുടെ കാര്യമല്ല) ഞാൻ വാതിലാകുന്നു
എന്നിലൂടെ പ്രവേശിക്കുന്നൻ യഥാർത്ഥ രക്ഷ കണ്ടെത്തും.

യേശു നല്ല ഇടയൻ,  കൂലിക്കാരൻ ആക്രമണം വരുമ്പോൾ
ഓടിപ്പോകും. നല്ല ഇടയൻ ആടുകളെ തന്റെ ജീവൻ ബലികഴിച്ച്
രക്ഷിക്കും.ലാറ്റിൻ ഭാഷയിൽ ആട്  എന്ന വാക്കിന്റെ അർത്ഥം
ധനം എന്നാണ്.അവയുടെ രോമം സമ്പത്താണ്. പാസ്റ്റർ എന്ന
വാക്കിന്റെ അർത്ഥം  ഗ്രീക്കിൽ  ഇടയൻ എന്നാണ്

ഈ കൂട്ടത്തിൽ അല്ലാത്ത വേറെയും ആടുകൾ എനിക്ക്
ഉണ്ട് എന്ന് യേശു  പറഞ്ഞതിന്റെ പൊരുൾ ജാതികളായ
വിശ്വാസികളെ ഉദ്ദേശിച്ചായിരുന്നു.

ചില പരീശന്മാർ യേശുവിൻ ഭൂതം ഉണ്ട് എന്ന് പറഞ്ഞു മറ്റു
ചിലർഭൂതം ഉള്ളവൻ ഒരിക്കലും കുരുടനെ സൗഖ്യമാക്കാൻ
കഴിയില്ല എന്ന് പറഞ്ഞു. യേശു ശലോമോന്റെ മണ്ഡപത്തിൽ
ഇരുന്നപ്പോൾ യെഹൂദന്മാർ അവനോട് നീ മിശിഹാ തന്നയോ
എന്ന് ചോദിച്ചു.എന്നാൽ യേശു അവരുടെ ഹിതം അനുസരിച്ചു
നേതൃത്വം ഏറ്റു എടുക്കുവാൻ  അല്പം പോലും താല്പര്യം കാണിച്ചില്ല.

താനും പിതാവും ഒന്ന് എന്ന സത്യം അവരെ ചൊടിപ്പിച്ചു.
അവർ അവനെ കല്ല് എടുത്തു എറിവാൻ ഭാവിച്ചു. പക്ഷെ
തനറെ മറുപടി അവരെ മിണ്ടാതാക്കി. തർക്കം മൂത്തപ്പോൾ
അവൻ അവരെ വിട്ടു യോർദാന്റെ അക്കരെ പോയി,
അവിടെ വല്യ സ്വീകരണം ലഭിച്ചു.യോഹന്നാൻ അത്ഭുതം
ഒന്നും ചെയ്തില്ല, എന്നാൽ യോഹന്നാൻ ഇവനെ കുറിച്ച
പറഞ്ഞതു പോലെ ഇവൻ എല്ലാം ചെയ്തിരിക്കുന്നു എന്ന് പറഞ്ഞു 
പലരും അവനിൽ വിശ്വസിച്ചു. ആമേൻ  അവനെ പോലെ
ആരുമില്ല. അവനു മഹത്വം