Showing posts with label PAGE 42. Show all posts
Showing posts with label PAGE 42. Show all posts

Sunday, February 23, 2020

INTRODUCTION TO GOSPEL OF JOHN CHAPTER 9


ഒൻപതാം അദ്ധ്യായത്തിൽ യേശുവും ശിഷ്യന്മാരും വഴി നടുന്നു
വരുമ്പോൾ വഴിയിൽ ഒരു ജന്മനാ  കുരുടനെ കണ്ടു.  അപ്പോൾ 
ശിഷ്യന്മാർ യേശുവിനോട് ഇവനോ ഇവന്റെ മാതാപിതാക്കന്മാർ  
ആരുടെ പാപം കൊണ്ടാണ് ഇവന് കാഴ്ച  നഷ്ടമായത് എന്ന് 
യേശുവിനോട് ചോദിച്ചു. യേശു മറുപടി  പറഞ്ഞത് ഇത് രണ്ടുമല്ല, 
ദൈവം  മഹത്വം ഇവനിൽ വെളിപ്പെടേണ്ടതിനു ആണ്

ഞാൻ ലോകത്തിന്റെ വെളിച്ചമാണ എന്ന് പറഞ്ഞിട്ട് ,  മണ്ണിൽ തുപ്പി 

തുപ്പൽ കൊണ്ട് ചേറു ഉണ്ടാക്കി  അവന്റെ കണ്ണിന്മേൽ പുരട്ടി , 
അവനോടു ശീലോഹാം കുളത്തിൽ പോയി കഴുകുവാൻ കല്പിച്ചു.
അവൻ പോയി കാഴ്ച ഉള്ളവനായി മടങ്ങി വന്നു. 

ഈ കുരുടൻ ഇത്രയും നാൾ അവിടെയിരുന്നു യാചിച്ചപ്പോൾ അവനെ 

പറ്റി ആർക്കും ഒന്നും പറയാൻ ഇല്ലായിരുന്നു. എന്നാൽ അവനു 
സൗഖ്യം പ്രാപിച്ചപ്പോൾ എല്ലാവരും അവനെ കുറിച്ച് തിരക്കുവാൻ
തുടങ്ങി. പരീശന്മാർക്കു ആണ്  കൂടതൽ പ്രശ്നമായത്. ഒരു കുരുടൻ 
സൗഖ്യം ആയതിനെക്കാൾ ശബ്ബത്തിൽ സൗഖ്യമാക്കിയതാണ് കൂടതൽ 
പ്രയാസം. യേശു ദൈവപുത്രനല്ലെന്നും പാപിയാണ് എന്നും അവർ 
മൊഴിഞ്ഞു. 

അപ്പോൾ മറ്റു ചിലർ അതിനു എതിരായി  പറഞ്ഞത്.ഒരു സാധാരണ 
പാപിക്ക് ഇങ്ങനെ ചെയുവാൻ കഴിയുകയില്ല. അവർ 
കുരുടനോട് ചോദിച്ചപ്പോൾ അവൻ  ഒരു പ്രവാചകൻ എന്ന് അവൻ
മറുപടി പറഞ്ഞു, പോരാഞ്ഞിട്ട് അവർ അവന്റെ അമ്മയപ്പന്മാരെ 
വിളിച്ചു ചോദിച്ചപ്പോൾ കുരുടൻ തങ്ങളുടെ മകൻ ആണ് എന്നും 
പക്ഷെ അവനു സൗഖ്യം വന്നത് എങ്ങനെ എന്നും അറിയില്ല 
അവനു പ്രായം ഉണ്ടല്ലോ അവനോടു ചോദിപ്പാൻ പറഞ്ഞു അവർ 
ഒഴിഞ്ഞു. 

ദൈവത്തിനു മഹത്വം കൊടുക്കുവാനും യേശു പാപിയായ മനുഷ്യൻ 

എന്ന് പരീശന്മാർ പറഞ്ഞപ്പോൾ.  എനിക്ക് ഇപ്പോൾ കാണാൻ കഴിയുന്നുതു  
കൊണ്ട് അവൻ തീർച്ചയായും  ദൈവം അയച്ച മനുഷ്യൻ തന്നെ കാരണം 
ലോകം ഉണ്ടായിട്ടു ഇത് വരെ ആരും കുരുടനെ സൗഖ്യമാക്കിട്ടില്ല
എന്നവൻ തറപ്പിച്ചു പറഞ്ഞു. 

അപ്പോൾ പരീശന്മാർ അവനെ പുറത്താക്കി. പിന്നെ യേശു അവനെ 

കണ്ടപ്പോൾ താൻ ദൈവപുത്രനെന്നു വെളിപ്പെടുത്തി.അവൻ അവനിൽ 
വിശ്വസിച്ചു. യേശു‌ പരീശന്മാരോട് നിങ്ങൾ സത്യം അറിയാത്തതു 
കൊണ്ടു നിങ്ങൾ കുരുടന്മാരെന്നും അവരുടെ പാപം നില്കുന്നെവെന്നും 
പറഞ്ഞു.

നിങ്ങൾ ഈ സത്യദൈവമായ യേശു ക്രിസ്തുവിനെ തിരിച്ചറിയാൻ 

കഴിഞ്ഞാൽ നിങ്ങളുടെ ജീവതിത്തിനു  വല്യ മാറ്റം ഉണ്ടാകും 
ദൈവം നിങ്ങളെ സഹായിക്കട്ടെ !