Sunday, December 8, 2019

INTRODUCTION TO GOSPEL OF JOHN CHAPTER 19





           യേശു പീലാത്തോസിന്റെ  മുൻപിൽ 




പത്തൊമ്പതാം അദ്ധ്യായത്തിൽ  യോഹന്നാൻ
യേശുവിന്റെ ക്രൂശ് മരണത്തെ പരാമർശിക്കുന്നു.

യേശുവിനെ പീലാത്തോസ് വാറു കൊണ്ട് അടിപ്പിച്ച
ശേഷം പട്ടാളക്കാർ ധൂമ്ര വസ്ത്രം ധരിപ്പിച്ചു മുള്ളു കൊണ്ട്
ഒരു കിരീടം വയ്ക്കുന്നു, രാജാവേ  ജയ ജയ എന്ന് പറഞ്ഞു
കളിയാക്കി കൊണ്ട്  ചെകിട്ടത്തടിച്ചു.പീലാത്തോസ്
യേശുവിനെ  വെറുതെ വിടാൻ ഒരു അവസാന ശ്രമം നടത്തി
യേശുവിനെ  പുറത്തു കൊണ്ട് വന്നു. ജനം അവനെ ക്രൂശിക്ക
ക്രൂശിക്ക എന്ന് ആർത്തു വിളിച്ചു.


യെഹൂദന്മാർ പീലാത്തോസിനോട്, അവരുടെ
നിയമപ്രകാരം യേശു  തന്നെത്താൻ ദൈവപുത്രന്
ആക്കിയത് കൊണ്ട് മരണ ശിക്ഷ അനുഭവിക്കണം
എന്ന് പറഞ്ഞു. ഇത് പീലത്തോസിനെ കൂടതൽ
ഭയചകിതനാക്കി. യേശുവിനോട് നീ ആരെന്നു ചോദിച്ചു,
യേശു മറുപടി കൊടുത്തില്ല. അപ്പോൾ പീലാത്തോസ്
യേശുവിനോട് തന്റെ അധികാര വ്യാപ്തിയെ കുറിച്ച്
പറഞ്ഞപ്പോൾ യേശു അവനോട് മേലിൽ നിന്ന് ലഭിക്കാതെ
നിനക്ക് എന്നെ ഒന്നും ചെയുവാൻ സാധ്യമല്ല എന്ന് പറഞ്ഞു.
എന്നെ നിന്റെ അടുക്കൽ കൊണ്ടു വന്നവന് അധികം പാപം
നിൽക്കും എന്ന് പറഞ്ഞു.

 അത് കേട്ടപ്പോൾ യേശുവിനെ വെറുതെ വിടാൻ പീലാത്തോസ്
പിന്നെയും ശ്രമിച്ചു.അപ്പോൾ യെഹൂദന്മാർ അവനെ വെറുതെ
വിട്ടാൽ നീ കൈസരുടെ സ്നേഹിതൻ അല്ല എന്ന് പറഞ്ഞു.
തന്നെത്താൻ രാജാവാക്കുന്നവൻ എല്ലാം കൈസറോട്
മത്സരിക്കുന്നു എന്ന് പറഞ്ഞു. യേശു യെഹൂദന്മാരുടെ
രാജാവാണ് എന്ന് പീലാത്തോസ്  അവരെ ഓർമ്മിപ്പിച്ചു.
അപ്പോൾ യെഹൂദന്മാർ അവനോട് കൈസർ അല്ലാതെ
മറ്റൊരു രാജാവില്ല എന്ന് പറഞ്ഞു.


ഒടുവിൽ യെഹൂദന്മാരുടെ ആഗ്രഹം നിവർത്തിച്ചുകൊണ്ടു
യേശുവിനെ ക്രൂശിപ്പാൻ ഏൽപ്പിച്ചു.യേശു യെഹൂദന്മാരുടെ
രാജാവ് എന്ന  കുറ്റം ക്രൂശിൽ എഴുതി വെച്ചിരുന്നു  ഇത് യെഹൂദന്മാർക്കു
ഇഷ്ടപെട്ടില്ല. അത് മാറ്റം ചെയ്‍വാൻ അവർ  ആവശ്യപ്പെട്ടു എങ്കിലും
പീലാത്തോസ് അതിനു എഴുതിയത് എഴുതി എന്ന് പറഞ്ഞു
നിരാകരിച്ചു. യേശുവിന്റെ വസ്ത്രം പടയാളികൾ നാലായി പകുത്തു
എടുത്തു. അങ്കി തയ്യൽ ഇല്ലാത്തതിനാൽ  ചീട്ടു ഇട്ടു.

ക്രൂശിൽ കിടന്നപ്പോൾ അമ്മയെയും അരുമ ശിഷ്യനെയും കണ്ടിട്ട്
അമ്മയെ ശിഷ്യന്റെ കൈയിൽ ഏൽപ്പിച്ചു.

തിരുവെഴുത്തു നിവൃത്തി വരുവാൻ തനിക്കു ദാഹിക്കുന്നു എന്ന്
പറഞ്ഞു. അവർ പുളിച്ച വീഞ്ഞ് കൊടുത്തു. പുളിച്ച വീഞ്ഞ് കുടിച്ച
ശേഷം നിവൃത്തി ആയി എന്ന് പറഞ്ഞു ആത്മാവിനെ ഏല്പിച്ചു കൊടുത്തു.

                   

No comments:

Post a Comment